മലയാള സിനിമയിലെ യുവ താരങ്ങളായ പൃഥ്വിരാജ് സുകുമാരൻ, ദുൽഖർ സൽമാൻ എന്നിവരാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്. എന്നാൽ അത് ഇരുവരുടേയും സിനിമകളുമായി ബന്ധപ്പെട്ടല്ല എന്നതാണ് കൗതുകകരമായ കാര്യം. രണ്ടു ദിവസം മുൻപ് തങ്ങളുടെ ആഡംബര കാറുകളിൽ ഇരുവരും നടത്തിയ മത്സര ഓട്ടത്തിന്റെ വീഡിയോ വൈറലായതോടെയാണ് ഇരുവരും സോഷ്യൽ മീഡിയയിൽ നിറഞ്ഞതു. തന്റെ ലംബോർഗിനിയിൽ പൃഥ്വിരാജ് സുകുമാരനും പോർഷെയിൽ ദുൽഖർ സൽമാനുമാണ് കോട്ടയം- ഏറ്റുമാനൂർ- കൊച്ചി റൂട്ടിൽ ചീറി പാഞ്ഞത്. അവർ ചീറി പായുന്ന വീഡിയോ അവരുടെ പിന്നാലെ ബൈക്കിൽ പോയ യുവാക്കളാണ് മൊബൈലിൽ പകർത്തിയത്. പൃഥ്വിരാജ്, ദുൽഖർ എന്നിവർക്കൊപ്പം സുഹൃത്തുക്കളും ഉണ്ടായിരുന്നു എന്നും വീഡിയോയിൽ വ്യക്തമാണ്. മെഗാ സ്റ്റാർ മമ്മൂട്ടിക്ക് കാറുകളോടുള്ള പ്രിയം പ്രശസ്തമാണ്. അതേ പ്രിയം, മകൻ ദുൽഖർ സൽമാനുമുണ്ട് എന്നത് ഈ അടുത്തിടെ ദുൽഖറിന്റെ കാർ ശേഖരം കണ്ടപ്പോഴാണ് പ്രേക്ഷകർക്ക് മനസ്സിലായത്.
പൃഥ്വിരാജ് ആവട്ടെ. ഏറ്റവും വില കൂടിയ ലംബോർഗിനി മേടിച്ചതിന്റെ പേരിലും, കേരളത്തിലെ റോഡുകൾ മോശമായത് കൊണ്ട് ലംബോർഗിനി നിരത്തിലിറക്കാൻ ആവുന്നില്ലയെന്നു അമ്മ മല്ലിക സുകുമാരൻ പറഞ്ഞതിന്റെ പേരിലും സോഷ്യൽ മീഡിയയിൽ നിന്ന് ഏറെ ട്രോളുകൾ വാങ്ങി കൂട്ടിയ വ്യക്തിയുമാണ്. കറുത്ത ലംബോർഗിനിയിൽ പാഞ്ഞത് പൃഥ്വിരാജ് സുകുമാരൻ ആണെന്നും ചുവപ്പു പോർഷെയിൽ പോയത് ദുൽകർ സൽമാൻ ആണെന്നും വീഡിയോ പകർത്തിയ യുവാക്കൾ ആണ് പറയുന്നത്. വീഡിയോയിൽ ഇരുവരുടേയും മുഖം വ്യക്തമല്ല. ഏതായാലും ഈ വീഡിയോ താരങ്ങളുടെ ഫാൻസ് ക്ലബ് പേജുകൾ വരെ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.