മലയാളികളുടെ പ്രിയ നടനും ദേശീയ അവാർഡ് ജേതാവുമായ ബിജു മേനോൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഒരു തെക്കൻ തല്ല് കേസ് റിലീസ് ചെയ്യുന്നത് കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. പ്രശസ്ത രചയിതാവ് ജി.ആർ. ഇന്ദുഗോപൻ രചിച്ച അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന പുസ്തകത്തെ അധികരിച്ചു കൊണ്ട് രാജേഷ് പിന്നാടൻ തിരക്കഥ രചിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്രീജിത്ത് എൻ ആണ്. ബ്രോ ഡാഡി എന്ന സൂപ്പർഹിറ്റ് മോഹൻലാൽ- പൃഥ്വിരാജ് ചിത്രത്തിന്റെ തിരക്കഥ രചയിതാക്കളിൽ ഒരാൾ കൂടിയായിരുന്നു ശ്രീജിത്ത്. അമ്മിണി എന്ന് വിളിപ്പേരുള്ള അമ്മിണിപ്പിള്ളയെന്ന കഥാപാത്രമായി ബിജു മേനോനെത്തുന്ന ഒരു തെക്കൻ തല്ല് കേസിന്റെ ടീസർ, ഇതിലെ എന്തര് പാട്ട് എന്നിവ ഇതിനോടകം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുത്തൻ പ്രോമോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്.
പ്രേമ നെയ്യപ്പമെന്ന ഈ ഗാനം ഒരു വിൻറ്റെജ് ക്ലാസിക് സ്റ്റൈലിലാണ് ഒരുക്കിയിട്ടുള്ളത്. ജസ്റ്റിൻ വർഗീസ് ഈണം നൽകിയ ഈ ഗാനത്തിന് വരികൾ രചിച്ചത് അൻവർ അലിയും ആലപിച്ചിരിക്കുന്നത് ജസ്റ്റിൻ വർഗീസുമാണ്. അതീവ രസകരമായാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ. മേത്തയും സി.വി. സാരഥിയും, ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ സുനിൽ എ കെയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഇവിടെ വിതരണം ചെയ്യാൻ പോകുന്നതും ന്യൂ സൂര്യ ഫിലിംസാണ്. റോഷൻ മാത്യു, നിമിഷ സജയൻ, പത്മപ്രിയ, അഖിൽ കവലയൂർ, അശ്വത് ലാൽ, റിജു ശിവദാസ്, അരുൺ പാവുമ്പ, അസീസ് നെടുമങ്ങാട്, പ്രമോദ് വെളിയനാട്, പ്രശാന്ത് മുരളി, അച്യുതാന്ദൻ, ശശി വാളൂരാൻ, നീരജ രാജേന്ദ്രൻ, ജയരാജ് എന്നിവരും ഇതിന്റെ താരനിരയിലുണ്ട്. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മധു നീലകണ്ഠനും എഡിറ്റ് ചെയ്തത് മനോജ് കണ്ണോത്തുമാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.