[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Trailers

പ്രണയം, നിഗൂഢത; ‘കുടുക്ക് 2025’ ട്രെയിലർ പുറത്ത്

പുതിയ കണ്ടുപിടുത്തങ്ങളും പുത്തൻ ടെക്നോളജികളും മനുഷ്യന്റെ സ്വകാര്യതയിലേക്ക് പലപ്പോഴും അതിരുകടന്ന് കയറി ഗുരുതര പ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ട്. മാരൻ എന്ന ചെറുപ്പക്കാരനും അവനാൽ ചിലരുടെ ജീവിതത്തിലേക്ക് ഇത്തരം ചില സംഭവങ്ങൾ ബാധിക്കപ്പെടുന്നതുമാണ് ബി​ല​ഹ​രി തിരക്കഥ എഴുതി​ സംവിധാനം ചെയ്യുന്ന ‘കുടുക്ക് 2025’ എന്ന ചിത്രം അവതരിപ്പിക്കുന്നത്. ഈ മാസം 25ന് പ്രദർശനത്തിനെത്തുന്ന മലയാള ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.

നേരത്തെ റിലീസ് ചെയ്ത റൊമാന്റിക് പാട്ടുകളെ അപേക്ഷിച്ച് ക്രൈം- മിസ്റ്ററി ത്രില്ലറായിരിക്കും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. എസ്.വി കൃ​ഷ്ണ​ ​ശ​ങ്ക​റും, ദുർഗ കൃഷ്ണയുമാണ് മുഖ്യതാരങ്ങൾ. സ്വാസിക, ഷൈൻ ടോം ചാക്കോ, അജു വർഗീസ് എന്നിവരും ചിത്രത്തിൽ നിർണായകവേഷം ചെയ്യുന്നു.
പതിവ് ശൈലിയിൽ നിന്നും പൂർണമായും വ്യത്യസ്ത ഗെറപ്പിലും അവതരണത്തിലുമാണ് കുടുക്ക് 2025ൽ കൃഷ്ണ ശങ്കർ എത്തുന്നത്. ‘അ​ള്ള് ​രാ​മേ​ന്ദ്ര​ൻ’ ​എന്ന ചിത്രത്തിലൂടെ മലയാളത്തിന് സുപരിചിതനായ സംവിധായകനാണ് ബി​ല​ഹ​രി​.

അഭിമന്യൂ വിശ്വനാഥ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ കിരൺ ദാസ് ആണ്. ഭൂമി, മണികണ്ഠൻ അയ്യപ്പ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ‘തെയ്തക’ എന്ന ഗാനവും സിദ്ദ് ശ്രീറാം ആലപിച്ച ‘മാരൻ’ എന്ന ഗാനവും വളരെ ജനപ്രീയത നേടിയിരുന്നു. വിക്കിയാണ് കുടുക്ക് 2025ന്റെ സംഘട്ടന സംവിധായകൻ. സിനിമ നിർമിച്ചിരിക്കുന്നത് എസ്.വി കൃഷ്ണശങ്കർ, ബിലഹരി, ദീപ്തി റാം എന്നിവർ ചേർന്നാണ്.

Anju

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.