സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി ജീൻ, നിഹാൽ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒക്ടോബർ 22ന് ആഗോള റിലീസായി തിയറ്ററുകളിലെത്തും. ‘അനുഗ്രഹീതൻ ആന്റണി’യിലൂടെ ശ്രദ്ധ നേടിയ പ്രിൻസ് ജോയ് ആണ് സംവിധാനം.
കോമഡി, ത്രിൽ, ഫാന്റസി ഘടകങ്ങൾ കോർത്തിണക്കിയ ചിത്രമായിരിക്കും ‘ടൈറ്റൻസ്’ എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ജയസൂര്യയുടെയും വിനായകന്റെയും പ്രകടനങ്ങൾ ചിത്രത്തിന്റെ പ്രധാന ആകർഷണമാകുമെന്നാണ് ട്രെയ്‌ലർ വ്യക്തമാക്കുന്നത്. ‘Different Games, Different Rules’ എന്ന ടാഗ്‌ലൈനോടെ പുറത്തിറങ്ങിയ പോസ്റ്ററുകളും ശ്രദ്ധ നേടിയിരുന്നു.
മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം. ഹസൻ, പ്രദീപ് സി.എസ്. എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജെയിംസ് സെബാസ്റ്റ്യനാണ് തിരക്കഥ. വിഷ്ണു ശർമ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും ഡോൺ വിൻസെന്റ് സംഗീതവും നിർവഹിക്കുന്നു. മാജിക് ഫ്രെയിംസ് കേരളത്തിലും ഫാർസ് ഫിലിംസ് വിദേശത്തും ചിത്രം വിതരണം ചെയ്യും.
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
This website uses cookies.