[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

റെക്കോർഡ് കാഴ്ചക്കാരേയും നേടി ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതായി ഹനുമാൻ ടീസർ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി നിൽക്കുന്നത് പാൻ ഇന്ത്യൻ ചിത്രമായ ഹനുമാന്റെ ടീസറാണ്. ഇന്നലെ റിലീസ് ചെയ്ത ഈ ടീസർ 24 മണിക്കൂർ പോലും കഴിയുന്നതിനു മുൻപ് 3 മില്യൺ വ്യൂസിലേക്കാണ് ഇപ്പോൾ കുതിക്കുന്നത്. ഗംഭീര പ്രേക്ഷക പ്രതികരണമാണ് ഹനുമാൻ ടീസർ സോഷ്യൽ മീഡിയയിൽ നിന്ന് നേടിക്കൊണ്ടിരിക്കുന്നത്. ഇതിലെ ആക്ഷനും വി എഫ് എക്സുമെല്ലാം പ്രേക്ഷകർ ചർച്ച ചെയ്യുകയാണ്. വലിയ പ്രതീക്ഷയാണ് കഴിഞ്ഞ ദിവസം വന്ന ഈ ടീസർ ചിത്രത്തെ കുറിച്ച് സൃഷ്ടിച്ചിരിക്കുന്നത്. സൂപ്പർ ഹിറ്റുകളായ കല്‍ക്കി, സോംബി റെഡ്ഡി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത തെലുങ്ക് സംവിധായകനായ പ്രശാന്ത് വര്‍മ ഒരുക്കിയ പുതിയ ചിത്രമാണ് ഹനുമാൻ. പ്രശാന്ത് വര്‍മ തന്നെ തിരക്കഥയും രചിച്ച ഈ ചിത്രത്തിൽ തേജ സജ്ജയാണ് നായകനായി എത്തുന്നത്.

അമൃത അയ്യർ നായിക വേഷം ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രൈംഷോ എന്റര്‍ടെയ്‍ൻമെന്റിന്റെ ബാനറില്‍ കെ നിരഞ്‍ജൻ റെഡ്ഢിയാണ്. വരലക്ഷ്മി ശരത്കുമാർ, വിനയ് റായ്, സത്യരാജ്, ദീപക് ഷെട്ടി തുടങ്ങിയ ജനപ്രിയ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് പ്രശസ്ത ഛായാഗ്രാഹകൻ ശിവേന്ദ്രയാണ്. ആദ്യത്തെ പാൻ ഇന്ത്യ സൂപ്പര്‍ ഹീറോ സിനിമ എന്ന വിശേഷണത്തോടെയാണ് ഹനുമാൻ പ്രേക്ഷകരുടെ മുന്നിലെത്തുക. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനുദീപ് ദേവ്, ഹരി ഗൗഡ, ജയ് കൃഷ്, കൃഷ്ണ സൗരഭ് എന്നിവർ ചേർന്നാണ്. അടുത്ത വർഷം റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന് രാമായണ കഥയുമായി ഉള്ള ബന്ധമറിയാനും കൂടി പ്രേക്ഷകർ കാത്തിരിക്കുന്നുണ്ട്.

webdesk

Recent Posts

ത്രില്ലടിപ്പിക്കാൻ നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം “പാതിരാത്രി” ഒക്ടോബർ 17ന് എത്തുന്നു. ഓഡിയോ ലോഞ്ച് നടന്നു.

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…

20 hours ago

2 ദിനം കൊണ്ട് 1.8 കോടി ആഗോള ഗ്രോസ്;ബോക്സ് ഓഫീസിൽ രാവണ താണ്ഡവം

മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…

2 days ago

നിവിൻ പോളിയുടെ ഫാന്റസി കോമഡി ചിത്രം; അഖിൽ സത്യൻ ചിത്രം ‘സർവം മായ’ ഒഫീഷ്യൽ ടീസർ പുറത്ത്!

സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…

2 days ago

ബുക്ക് മൈ ഷോയിൽ “രാവണൻ ഇഫക്ട്”

24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…

3 days ago

ആദ്യ ദിനം 70 ലക്ഷം; റീ റിലീസ് റെക്കോർഡിട്ട് മലയാളത്തിന്റെ രാവണൻ

മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…

3 days ago

ത്രില്ലടിപ്പിക്കാൻ നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം; “പാതിരാത്രി” ട്രെയ്‌ലർ പുറത്ത്..

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…

3 days ago

This website uses cookies.