[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

അതിജീവനത്തിൻ്റെ പോരാട്ടവുമായി ‘ടീച്ചര്‍’ ട്രെയിലർ

പ്രശസ്ത തെന്നിന്ത്യൻ നായികാ താരമായ അമലാ പോൾ കേന്ദ്രകഥാപാത്രമായി വരുന്ന ടീച്ചർ എന്ന ചിത്രത്തിന്റെ ട്രയ്ലർ ആണ് ഇപ്പോൾ ഡോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാവുന്നത്. ഈ ചിത്രത്തിന്റെ ട്രെയിലർ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനാണ് ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തത്. ദേവികയെന്ന സ്കൂൾ ടീച്ചർ കഥാപാത്രത്തെയാണ് അമല പോൾ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന് നേരിടേണ്ടി വരുന്ന അസാധാരണമായ പ്രതിസന്ധിയും അതിനെ ദേവിക എങ്ങനെ അതിജീവിക്കുന്നു എന്നതുമാണ് ഈ ചിത്രം നമ്മുടെ മുന്നിലെത്തിക്കുക എന്ന സൂചനയാണ് ഈ ട്രെയിലർ നൽകുന്നത്. അമല പോളിന്റെ ഗംഭീര പ്രകടനമായിരിക്കും നമ്മൾ കാണാൻ പോകുന്നിതെന്നും ട്രയ്ലർ സൂചിപ്പിക്കുന്നുണ്ട്.

നട്ട്മഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ് എന്നിവരും വി റ്റി വി ഫിലിംസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിവേകാണ്. അതിരൻ എന്ന ഫഹദ് ഫാസിൽ ചിത്രമൊരുക്കി ശ്രദ്ധ നേടിയ വിവേക് ഒരുക്കിയ ടീച്ചർ, ഡിസംബർ രണ്ടാം തീയതിയാണ് റിലീസ് ചെയ്യുക. പി വി ഷാജി കുമാർ, വിവേക് എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത് അനു മൂത്തേടത്ത്‌ ആണ്. വിനായക് ശശികുമാർ, അൻവർ അലി, യുഗഭാരതി എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ് ആണ് സംഗീതം പകർന്നത്. ആദ്യാവസാനം പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ സാധ്യതയുള്ള ഒരു ചിത്രമായിരിക്കും ടീച്ചർ എന്ന ഫീലാണ് ഈ ട്രയ്ലർ നമുക്ക് നൽകുന്നത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

8 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 day ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.