ഈ വർഷം റിലീസ് ചെയ്തു സൂപ്പർ ഹിറ്റായി മാറിയ മലയാള ചിത്രമാണ് പ്രണവ് മോഹൻലാൽ നായകനായ ഹൃദയം. വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം അമ്പതു കോടി ക്ലബിലും ഇടം നേടിയ മലയാള ചിത്രമാണ്. പതിനഞ്ചു പാട്ടുകൾ ഉണ്ടായിരുന്ന ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റ് ആയി മാറിയിരുന്നു. അതിൽ തന്നെ, ഇതിന്റെ സംഗീത സംവിധായകൻ കൂടിയായ ഹിഷാം തന്നെ പാടിയ ദർശനാ എന്ന ഗാനം ട്രെൻഡിങ് ആയി മാറി. ഈ അടുത്തകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റായിരുന്നു ഈ ഗാനം. ഇപ്പോഴിതാ, ഈ ഗാനം ആലപിച്ച ഒരു കൊച്ചു മിടുക്കന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഈ വീഡിയോ വിനീത് ശ്രീനിവാസൻ ഷെയർ ചെയ്യുകയും ചെയ്തതോടെ കൂടുതൽ ശ്രദ്ധ നേടി. ഇപ്പോഴിതാ, ആ കൊച്ചു മിടുക്കനെ തേടി എത്തിയത് പ്രണവ് മോഹൻലാലിന്റെ സന്ദേശമാണ്.
ചാലക്കുടി സ്വദേശി ആയ നാലാം ക്ലാസുകാരന്‍ ആയുഷാണ് ആ കൊച്ചു മിടുക്കൻ. ഒഴിവുസമയത്ത് ആയുഷ് പാടിയ പാട്ട് അധ്യാപിക റെക്കോര്‍ഡ് ചെയ്ത് ഷെയര്‍ ചെയ്തത്, ഒരു ദിവസം കൊണ്ട് പത്ത് ലക്ഷം പേരാണ് കണ്ടത്. വീഡിയോ കണ്ടിട്ട് പ്രണവ് മോഹന്‍ലാല്‍ മെസേജ് അയച്ചു എന്നും, നല്ല വോയിസാണ്, ഇത് എവിടെ വെച്ചാണ് എടുത്തത്, ക്ലാസ് റൂമിലാണോയെന്നൊക്കെ പ്രണവ് മോഹൻലാൽ ചോദിച്ചു എന്നും ആയുഷ് പറയുന്നു. ഒഴിവുസമയത്ത് താൻ ഈ ഗാനം ടീച്ചര്‍മാര്‍ക്ക് പാട്ട് പാടി കൊടുത്തതാണെന്നും അവര്‍ വീഡിയോ എടുത്തത് ആണെന്നും ആയുഷ് പറയുന്നു.
ഒരിക്കൽ കണ്ടുമറന്ന സിനിമ, പിന്നീട് എത്രയോ തവണ ടെലിവിഷനിലൂടെ കണ്ട സിനിമ. അതു വീണ്ടും തിയറ്ററിൽ എത്തുമ്പോൾ അങ്ങോട്ടു യുവ…
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്ന് നിർമ്മിച്ചു രത്തീന സംവിധാനം ചെയ്ത 'പാതിരാത്രി'…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സംവിധായിക രത്തീന ഒരുക്കിയ ക്രൈം ഡ്രാമ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ ആണ് ഇന്ന് റിലീസിനെത്തിയ പ്രധാന…
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
This website uses cookies.