പ്രശസ്ത നടൻ അനൂപ് മേനോൻ നായകനായി എത്തിയ 21 ഗ്രാംസ് ഇപ്പോൾ വമ്പൻ വിജയമാണ് തീയേറ്ററുകളിൽ നിന്ന് നേടുന്നത്. വളരെ ചെറിയ രീതിയിൽ തീയേറ്ററുകളിൽ എത്തിയ ഈ ചിത്രം പ്രേക്ഷകരുടെ മൗത് പബ്ലിസിറ്റിയുടെ പിൻബലത്തോടെ ഇപ്പോൾ സ്‌ക്രീനുകളും ഷോകളും കൂടുതലായി ചേർത്തു ഹൗസ്ഫുൾ ആയി മുന്നേറുകയാണ്. ചിത്രത്തിന്റെ ക്ളൈമാക്സ്, ചിത്രം തരുന്ന സസ്പെൻസ് എന്നതിനെയാണ് എല്ലാവരും ഒരുപോലെ പുകഴ്ത്തുന്നത്. ഈ ചിത്രത്തിന് അഭിനന്ദന വാക്കുകളുമായി ഷാജി ജൈലാസ്, സജി സുരേന്ദ്രൻ, ജീത്തു ജോസഫ് എന്നിവർ മുന്നോട്ടു വന്നിരുന്നു. ഇപ്പോൾ അവർക്കൊപ്പം എത്തിയിരിക്കുന്നത് സൂപ്പർ ഹിറ്റ് സംവിധായകൻ ആയ വിനയൻ ആണ്. ഈ ചിത്രം കണ്ടതിനു ശേഷം തന്റെ ഫേസ്ബുക് പേജിലാണ് ഇതിനെ പ്രശംസിച്ചു കൊണ്ട് അദ്ദേഹം കുറിച്ചത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, “വലിയ പബ്ളിസിറ്റിയോ ബഹളമോ ഒന്നുമില്ലാതെ അനുപ് മേനോൻ നായകനായ ഒരു കൊച്ചു സിനിമ ഏറെ ശ്രദ്ധേയമാകുന്നു.. വിനയൻസാർ ഈ സിനിമ കാണണം കണ്ടിട്ട് അഭിപ്രായം പറയണം എന്ന് അനുപ് പറഞ്ഞപ്പോൾ എന്തെങ്കിലും ഇതിലുണ്ടാവും എന്നെനിക്കു തോന്നിയിരുന്നു.. ഒരു ത്രില്ലർ എന്ന നിലയിൽ പ്രേക്ഷകനെ ആകാംഷാഭരിതരാക്കുന്ന നിരവധി മുഹൂർത്തങ്ങൾ സംവിധായകൻ ഈ സിനിമയിൽ കാഴ്ച വയ്കുന്നു. ബിപിൻ കൃഷ്ണ ഒരു പുതു മുഖ സംവിധായകൻ എന്ന നിലയിൽ പ്രശംസ അർഹിക്കുന്നു.. അനൂപ് മേനോൻ എന്ന നടൻെറ സുവർണ്ണ ദിനങ്ങൾ മലയാള സിനിമയിൽ സജീവമാകട്ടെ എന്നാശംസിക്കുന്നു..”. നവാഗതനായ ബിബിൻ കൃഷ്ണ ഒരുക്കിയ ഈ ചിത്രം ദി ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറില്‍ റിനീഷ് കെ എൻ ആണ് നിർമ്മിച്ചത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആ ഈ ചിത്രത്തിൽ ലെന, സംവിധായകന്‍ രഞ്ജിത്, രണ്‍ജി പണിക്കര്‍, ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് എന്നിവരും അഭിനയിച്ചിട്ടുണ്ട്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.