[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആദ്യത്തെ ഫൈറ്റ് സീനുകളൊക്കെ കണ്ടതിന് ശേഷം എന്താണിപ്പോള്‍ സംഭവിച്ചതെന്നുള്ള അതിശയമായിരുന്നു… ഭീഷ്മ പർവ്വത്തെ കുറിച്ച് ദുൽഖർ സൽമാൻ….!!

മികച്ച വിജയം നേടി മുന്നേറുന്ന മമ്മൂട്ടി ചിത്രമായ ഭീഷ്മ പർവ്വം എന്ന ചിത്രത്തെ കുറിച്ച് ദുൽഖർ സൽമാൻ പറയുന്ന വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. അമൽ നീരദ് ഒരുക്കിയ ഈ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയം ആണ്. ഈ ചിത്രം ചെന്നൈയിൽ വെച്ചാണ് താൻ കണ്ടത് എന്നും ഒരു തിങ്കളാഴ്ച ഉച്ച കഴിഞ്ഞുള്ള ഷോക്ക് ഒളിച്ചു പോയി ആണ് താൻ ചിത്രം കണ്ടതെന്നും ദുൽഖർ പറയുന്നു. പക്ഷെ ചിത്രം കണ്ടു കഴിഞ്ഞപ്പോൾ ഇത് നാട്ടിൽ വെച്ച് കാണേണ്ട ചിത്രമായിരുന്നല്ലോ എന്ന് തോന്നി എന്നും ദുൽഖർ പറഞ്ഞു. ഈ സിനിമ കാണുമ്പോള്‍ താന്‍ ഇമോഷണലായിരുന്നുവെന്നും, നാളുകള്‍ക്ക് ശേഷം ഒരു സംവിധായകന്‍ ശരിക്കും വാപ്പച്ചിയെ ഉപയോഗിച്ചുവെന്നും ദുൽഖർ വെളിപ്പെടുത്തുന്നു. സംവിധായകന്‍ വാപ്പച്ചിയോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തിയെന്നും ദുൽകർ കൂട്ടി ചേർത്തു.

എഫ്.ടി.ക്യു വിത്ത് രേഖ എന്ന ഓൺലൈൻ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ദുൽഖർ ഇത് പറഞ്ഞത്. ചിത്രം കണ്ടപ്പോൾ തനിക്കു അവിശ്വസനീയമായ അനുഭവമാണ് ഉണ്ടായതു എന്നും ആദ്യത്തെ ഫൈറ്റ് സീനുകളൊക്കെ കണ്ടതിന് ശേഷം എന്താണിപ്പോള്‍ സംഭവിച്ചതെന്നുള്ള അതിശയമായിരുന്നു തനിക്കെന്നും ദുൽകർ പറഞ്ഞു. സിനിമ കാണുമ്പോള്‍ വാപ്പച്ചി സ്ലോ മോഷനിലെത്തുന്നതൊക്കെ കണ്ടപ്പോഴാണ് താൻ ഇമോഷണൽ ആയതെന്നും നമ്മൾ എത്ര നാളായി ഇങ്ങനെയൊരു സിനിമ കാണാന്‍ കൊതിക്കുന്നു എന്നും ദുൽകർ തുറന്നു പറയുന്നു. സിനിമയിലെ സംഗീതവും വളരെ നന്നായിരുന്നു എന്നും വളരെ അപൂർവമായി മാത്രമേ എല്ലാം നന്നായി വരുന്ന ഒരു ചിത്രം ഒരു നടന് ലഭിക്കു എന്നും അത്തരത്തിൽ ഉള്ള ചിത്രമാണ് ഭീഷ്മ പർവ്വം എന്നും ദുൽഖർ വിശദീകരിച്ചു. ഹേ സിനാമിക എന്ന തമിഴ് ചിത്രവും, സല്യൂട്ട് എന്ന മലയാള ചിത്രവുമാണ് ദുൽഖർ അഭിനയിച്ചു ഈ മാസം റിലീസ് ചെയ്തത്. തമിഴ് ചിത്രം തീയേറ്റർ റിലീസ് ആയി എത്തിയപ്പോൾ മലയാള ചിത്രം ഒറ്റിറ്റിയിൽ ആണ് വന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.