പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കിയ ഹൃദയം എന്ന ചിത്രം. ഈ ചിത്രത്തിലെ ആദ്യ ഗാനം ഒക്ടോബർ 25 നു റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. ഇപ്പോഴിതാ അതിനു മുൻപായി ആ ഗാനത്തിന്റെ ഒരു ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. ആ ഗാനത്തിന്റെ മേക്കിങ് വീഡിയോ, അതിനെ കുറിച്ചു ചിത്രത്തിന്റെ അണിയറ പ്രവർത്തകരും താരങ്ങളും പറയുന്നതുമാണ് ഈ ടീസറിൽ ഉള്ളത്. ദർശന എന്നാണ് ഈ ഗാനത്തിന് നൽകിയിരിക്കുന്ന പേര്. പ്രണവ് മോഹൻലാൽ, ദർശന എന്നിവരാണ് ഈ ഗാനത്തിൽ പ്രത്യക്ഷപ്പെടുക എന്ന സൂചനയാണ് ടീസർ തരുന്നത്. കിടിലൻ ലുക്കിലാണ് പ്രണവ് ഇതിൽ പ്രത്യക്ഷപ്പെടുന്നത് എന്നതും ഏറെ പ്രതീക്ഷയോടെ ഈ ഗാനം കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നു.
പ്രണവ് മോഹൻലാൽ നായക വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ, അജു വർഗീസ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. മെറിലാൻഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ഹിഷാം അബ്ദുൽ വഹാബും ക്യാമറ ചലിപ്പിച്ചത് വിശ്വജിത്തുമാണ്. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിൽ ഉള്ള ഈ ചിത്രം 2022 ജനുവരിയിൽ ആവും റിലീസ് ചെയ്യുക എന്നാണ് സൂചന. നേരത്തെ പുറത്തു വന്ന, ഈ ചിത്രത്തിന്റെ കാരക്ടർ പോസ്റ്ററുകളും ഫസ്റ്റ് ലുക്ക് പോസ്റ്ററും വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു. ഇതിൽ 12 ഗാനങ്ങളാണ് ഉള്ളതെന്നാണ് റിപ്പോർട്ടുകൾ വന്നത്. ഒരുപാട് വർഷങ്ങൾക്കു ശേഷം മെറിലാൻഡ് സിനിമാസ് തിരിച്ചു വരുന്ന ചിത്രം കൂടിയാണ് ഹൃദയം.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
This website uses cookies.