[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പ്രഭാസും പൃഥ്വിരാജ് സുകുമാരനും ബിഗ് ബജറ്റ് ചിത്രത്തിനായി ഒന്നിക്കുന്നു..!

മലയാളത്തിന്റെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരനും തെലുങ്കിലെ സൂപ്പർ താരമായ പ്രഭാസും ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. കെ ജി എഫ് എന്ന ബ്രഹ്മാണ്ഡ കന്നഡ ചിത്രം ഒരുക്കി ഇന്ത്യ മുഴുവൻ പ്രശസ്തനായ സംവിധായകൻ പ്രശാന്ത് നീൽ ഇപ്പോൾ ഒരുക്കുന്ന പുതിയ ചിത്രമാണ് സലാർ. പ്രഭാസ് ആണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രത്തിലെ നായക വേഷം ചെയ്യുന്നത്. ബഹുഭാഷാ ചിത്രമായി ഒരുങ്ങുന്ന സലാറിൽ ഒരു നിർണ്ണായക വേഷത്തിൽ പൃഥ്വിരാജ് അഭിനയിക്കും എന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്. ഈ വാർത്ത ഇതുവരെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സ്ഥിതീകരിച്ചിട്ടില്ല എങ്കിലും സോഷ്യൽ മീഡിയയിൽ ഇത് വ്യാപകമായി പ്രചരിക്കുന്നുണ്ട്.

താനൊരു പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഭാഗമാകാൻ സാധ്യത ഉണ്ടെന്നും അതിന്റെ അണിയറ പ്രവർത്തകർ തന്നെ ആ വിവരം ഒഫീഷ്യൽ ആയി പുറത്തു വിടുമെന്നും ഏതാനും മാസങ്ങൾക്ക് മുൻപ് പൃഥ്വിരാജ് ഒരു യൂട്യൂബ് അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. അപ്പോൾ മുതലാണ്‌ സലാറിൽ പൃഥ്വിരാജ് അഭിനയിക്കും എന്ന വാർത്തകൾ വന്നത്. നേരത്തെ മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ ആണ് ഈ ചിത്രത്തിലെ ഒരു പ്രധാന വേഷം ചെയ്യുക എന്നും അതിനു വേണ്ടി 20 കോടി രൂപയാണ് അണിയറ പ്രവർത്തകർ ഓഫർ ചെയ്തത് എന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ തിരക്ക് മൂലം മോഹൻലാലിന് ആ ഓഫർ സ്വീകരിക്കാൻ സാധിച്ചില്ല. ഏതായാലും ഇപ്പോൾ ബ്രോ ഡാഡി, ഗോൾഡ്‌ എന്നീ ചിത്രങ്ങൾ പൂർത്തിയാക്കിയ പൃഥ്വിരാജ് സുകുമാരന് മലയാളത്തിൽ ഇനി കടുവ, ജനഗണമന, ആട് ജീവിതം എന്നീ ചിത്രങ്ങളും പൂർത്തിയാക്കാൻ ബാക്കിയുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.