മലയാളത്തിന്റെ യുവ താരങ്ങളിലൊരാളായ പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന അടുത്ത ചിത്രം ഏതെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. മലയാളത്തിലെ ഈ വർഷത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഹിറ്റാണ് പ്രണവ് നായകനായി എത്തിയ വിനീത് ശ്രീനിവാസൻ ചിത്രമായ ഹൃദയം. അതിനു ശേഷം കൂടുതലും യാത്രകളിലായിരുന്നു പ്രണവ്. സാഹസികതയും യാത്രകളും വായനയും എല്ലാമായി ഈ വർഷം പിന്നിട്ട പ്രണവ് അടുത്ത വർഷം കൂടുതൽ ചിത്രങ്ങളിൽ അഭിനയിക്കുമെന്നാണ് സൂചന. ഈ വർഷം യാത്രകൾക്ക് വേണ്ടി മാത്രം മാറ്റി വെച്ചതിനു ശേഷം അടുത്ത വർഷം മുതൽ സിനിമയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്രണവ് മോഹൻലാലിന്റെ പ്ലാൻ എന്ന് നിർമ്മാതാവും പ്രണവിന്റെ കുടുംബ സുഹൃത്തുമായ വിശാഖ് സുബ്രമണ്യം പറഞ്ഞിരുന്നു. സ്ഥിതീകരിക്കാത്ത ചില വാർത്തകൾ പറയുന്നത്, പ്രണവ് നായകനായ അടുത്ത ചിത്രം നിർമ്മിക്കുന്നത് മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യം ആണെന്നാണ്. പ്രണവിന്റെ പുതിയ ചിത്രം 2023 തുടക്കത്തിൽ ആരംഭിക്കുമെന്നാണ് പ്രശസ്ത മലയാളം ട്രേഡ് അനലിസ്റ്റ് എ ബി ജോർജ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ബേസിൽ ജോസഫ് സംവിധാനം ചെയ്യുമെന്ന് കരുതപ്പെടുന്ന ഈ ചിത്രം അടുത്ത വർഷം തുടക്കത്തിൽ ആരംഭിക്കുമെന്നാണ് സൂചന. സൂപ്പർ വിജയം നേടിയ പ്രണവ് ചിത്രം ഹൃദയം നിർമ്മിച്ചതും മെരിലാൻഡ് സിനിമാസാണ്. ഏതായാലും ഇപ്പോൾ പ്രണവ് പങ്ക് വെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തന്റെ ആദ്യത്തെ റീൽ എന്ന് കുറിച്ച് കൊണ്ടാണ് പ്രണവ് ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. പ്രണവിന്റെ സാഹസികമായ ഒട്ടേറേ കാര്യങ്ങൾ ഈ വീഡിയോയിൽ കാണാൻ സാധിക്കും. തന്റെ ആദ്യ ചിത്രമായ ആദിയിലൂടെ ഗംഭീരമായ ആക്ഷൻ പ്രകടനം കൊണ്ട് ഞെട്ടിച്ച ഈ യുവതാരത്തെ വീണ്ടും സ്‌ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് മലയാള സിനിമ പ്രേമികൾ.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.