മലയാളത്തിന്റെ താര ചക്രവർത്തിയായ മോഹൻലാലിന്റെ മകനായ പ്രണവ് മോഹൻലാൽ തന്റെ രണ്ടാമത്തെ ചിത്രവുമായി എത്താൻ ഒരുങ്ങുകയാണ്. അരുൺ ഗോപി എഴുതി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രമാണത്. വരുന്ന ജനുവരി മാസത്തിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ആദ്യ ചിത്രമായ ആദി ബ്ലോക്ക്ബസ്റ്റർ വിജയം നേടിയതോടെ പ്രണവിന്റെ രണ്ടാം ചിത്രത്തിൽ ഉള്ള പ്രതീക്ഷ വളരെ വലുതാണ് മലയാളി പ്രേക്ഷകർക്ക്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്ന വീഡിയോ മെഗാ സ്റ്റാർ മമ്മൂട്ടി പ്രണവ് മോഹൻലാലിനു ക്രിസ്മസ് കേക്ക് മുറിച്ചു നൽകുന്ന ഒന്നാണ്. പ്രണവ് മോഹൻലാൽ, അരുൺ ഗോപി, നസീർ സംക്രാന്തി എന്നിവർക്കാണ് മമ്മൂട്ടി കേക്ക് നൽകുന്നത്.
വിസ്മയ മാക്സ് സ്റ്റുഡിയോയിൽ വെച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഡബ്ബിങ്ങിനായി പ്രണവും യാത്ര എന്ന ചിത്രത്തിന്റെ ഡബ്ബിങ്ങിനായി മമ്മൂട്ടിയും ഒരുമിച്ചു വന്നപ്പോൾ ആണ് ഈ ആഘോഷം അവിടെ നടന്നത് എന്നാണ് സൂചന. മമ്മൂട്ടി ഇപ്പോൾ മധുര രാജയുടെ സെറ്റിൽ ജോയിൻ ചെയ്തു എന്നാണ് അറിയാൻ കഴിയുന്നത്. യാത്ര എന്ന തെലുങ്കു ചിത്രവും, പേരന്പ് എന്ന തമിഴ് ചിത്രവുമാണ് അദ്ദേഹത്തിന്റെ അടുത്ത റിലീസുകൾ. ഈ രണ്ടു ചിത്രവും അടുത്ത വർഷം ഫെബ്രുവരിയിൽ ആണ് എത്തുക. മാർച്ചിൽ ആണ് അദ്ദേഹത്തിന്റെ ഉണ്ട എന്ന ചിത്രം എത്തുക. എന്നാൽ മാമാങ്കം എന്ന ബിഗ് ബജറ്റ് ചിത്രം ഇപ്പോൾ ഷൂട്ടിംഗ് നിർത്തിവെച്ച നിലയിൽ ആണുള്ളത്. വൈശാഖ് ഒരുക്കുന്ന മധുര രാജ് ഈദ് റിലീസ് ആയി അടുത്ത വർഷം എത്തും. പ്രണവ് മോഹൻലാൽ ആണെങ്കിൽ പ്രിയദർശൻ- മോഹൻലാൽ ചിത്രമായ മരക്കാർ;അറബിക്കടലിന്റെ സിംഹത്തിൽ മോഹൻലാലിൻറെ യൗവന കാലം അവതരിപ്പിക്കുന്നുണ്ട്.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
This website uses cookies.