[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മാസ്സ് ലുക്കിൽ ഗിന്നസ് പക്രു ;ഇളയ രാജയുടെ ക്രിസ്മസ് സ്പെഷ്യൽ പോസ്റ്റർ തരംഗമാകുന്നു

പ്രശസ്ത സംവിധായകൻ മാധവ് രാമദാസൻ ഒരുക്കിയ പുതിയ ചിത്രമാണ് ഗിന്നസ് പക്രു നായകനായ ഇളയ രാജ എന്ന ചിത്രം. ഗിന്നസ് പക്രുവിനൊപ്പം ഗോകുൽ സുരേഷ്, ദീപക് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം മാധവ് രാമദാസിന്റെ മൂന്നാമത്തെ ചിത്രമാണ്. മേൽവിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങൾക്ക് ശേഷം അദ്ദേഹം ഒരുക്കിയ ചിത്രമാണ് ഇത്. ഗിന്നസ് പക്രു കിടിലൻ ഗെറ്റപ്പിൽ പ്രത്യക്ഷപ്പെട്ട ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റെർ ഏറെ ശ്രദ്ധ നേടിയെടുത്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ക്രിസ്മസ് സ്പെഷ്യൽ പോസ്റ്ററും സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. മാസ്സ് ലുക്കിൽ ആണ് ഈ പോസ്റ്ററിൽ ഗിന്നസ് പക്രു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 


ഗിന്നസ് പക്രുവിനൊപ്പം ഗോകുൽ സുരേഷ്, ദീപക് എന്നിവരും ഈ പോസ്റ്ററിൽ ഉണ്ട്. ഒരു ചെസ്സ് ബോർഡിന്റെ ഡിസൈനിൽ ഉള്ള മുണ്ടു ധരിച്ചാണ് മൂവരും ഈ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇളയ രാജയുടെ ടൈറ്റിൽ ഡിസൈനും ഒരു ചെസ്സ് ബോർഡിലെ വെള്ളയും കറുപ്പും കളങ്ങളുടെ പാറ്റേണിൽ ആണ് ചെയ്തിരിക്കുന്നത്. 2011 ഇൽ ആണ് മാധവ് രാമദാസൻ മേൽവിലാസം എന്ന തന്റെ ആദ്യ ചിത്രവുമായി എത്തിയത്. ഒരു കോർട്ട് റൂം ഡ്രാമ ആയി ഒരുക്കിയ ഈ ചിത്രത്തിൽ സുരേഷ്  ഗോപി, പാർത്ഥിപൻ, അശോകൻ, തലൈവാസൽ വിജയ്, കൃഷ്ണകുമാർ എന്നിവർ ആണ് പ്രധാന വേഷങ്ങൾ ചെയ്തത്. പിന്നീട് അദ്ദേഹം വന്നത് സുരേഷ് ഗോപി, ജയസൂര്യ , ആസിഫ് അലി, ഇന്ദ്രൻസ് എന്നിവരെ വെച്ച് അപ്പോത്തിക്കിരി ഒരുക്കിക്കൊണ്ടാണ്. 2013 ഇൽ ആണ് ആ ചിത്രം എത്തിയത്. അടുത്ത  വർഷം റിലീസിന് എത്തുന്ന ഇളയ രാജയുടെ ഒരു മോഷൻ പോസ്റ്ററും എത്തിയിരുന്നു. 

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.