[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഗംഭീര അഭിപ്രായം; എന്റെ ഉമ്മാന്റെ പേരിനു തിരക്കേറുന്നു..!

ക്രിസ്മസ് റിലീസ് ആയി എത്തിയ ടോവിനോ ചിത്രമായ എന്റെ ഉമ്മാന്റെ പേരിനു ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചത്. നിരൂപകരും മികച്ച അഭിപ്രായം നൽകിയ ഈ ചിത്രം ഇപ്പോൾ ബോക്സ് ഓഫീസിലും മിന്നിക്കാൻ ഉള്ള തയ്യറെടുപ്പിൽ ആണ്. ഒരു പതിഞ്ഞ തുടക്കത്തിന് ശേഷം നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകരുടെ  ചിറകിലേറി മികച്ച വിജയത്തിലേക്കാണ് ഈ ചിത്രം ഇപ്പോൾ നീങ്ങുന്നത്. ഞാൻ പ്രകാശൻ, ഒടിയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ ക്രിസ്മസിന് ഏറ്റവും കൂടുതൽ കുടുംബ പ്രേക്ഷകർ എത്തുന്നത് എന്റെ ഉമ്മാന്റെ പേര് കാണാൻ ആണ്. ഒരു പക്കാ ഫീൽ ഗുഡ് ആൻഡ് റിയലിസ്റ്റിക് ഫാമിലി എന്റെർറ്റൈനെർ ആണ് ഈ ചിത്രം. ടോവിനോ തോമസ്, ഉർവശി എന്നിവരുടെ കിടിലൻ പെർഫോമൻസ് ആണ് ഈ ചിത്രത്തെ പ്രേക്ഷകരുടെ മനസ്സിൽ എത്തിക്കുന്നത്. 
നവാഗതനായ ജോസ് സെബാസ്റ്റിയൻ സംവിധാനം ചെയ്ത ഈ ചിത്രം കണ്ടു മെഗാ സ്റ്റാർ മമ്മൂട്ടിയും അഭിനന്ദനം അറിയിച്ചിരുന്നു. ആന്റോ ജോസെഫ് ഫിലിം കമ്പനി, അൽ ടാരി ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫും  സി ആർ സലീമും  ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചത് സംവിധായകൻ ജോസ് സെബാസ്ത്യനും ശരത് ആർ നാഥും ചേർന്നാണ്. ടോവിനോ തോമസ്, ഉർവശി എന്നിവർക്കൊപ്പം ഹാരിഷ് കണാരൻ, മാമുക്കോയ, സിദ്ദിഖ്, ശാന്തി കൃഷ്ണ, ദിലീഷ് പോത്തൻ  എന്നീ നടീനടന്മാരും  തങ്ങളുടെ വേഷങ്ങൾ മനോഹരമായി അവതരിപ്പിച്ചു. ഗോപി സുന്ദർ ഈണം നൽകിയ ഗാനങ്ങളും ജോർഡി പ്ലാനെൽ ക്ലോസ നൽകിയ മനോഹരമായതും റിയലിസ്റ്റിക് ആയതുമായ ദൃശ്യങ്ങളും ഈ ചിത്രത്തെ ഗംഭീരമാക്കിയിട്ടുണ്ട്. 

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.