[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Videos

പ്രണവിന് ക്രിസ്മസ് കേക്ക് നൽകി മമ്മൂട്ടി; വീഡിയോ വൈറൽ ആവുന്നു..!

മലയാളത്തിന്റെ താര ചക്രവർത്തിയായ മോഹൻലാലിന്റെ മകനായ പ്രണവ് മോഹൻലാൽ തന്റെ രണ്ടാമത്തെ ചിത്രവുമായി എത്താൻ ഒരുങ്ങുകയാണ്. അരുൺ ഗോപി എഴുതി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രമാണത്. വരുന്ന ജനുവരി മാസത്തിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ആദ്യ ചിത്രമായ ആദി ബ്ലോക്ക്ബസ്റ്റർ വിജയം നേടിയതോടെ പ്രണവിന്റെ രണ്ടാം ചിത്രത്തിൽ ഉള്ള പ്രതീക്ഷ വളരെ വലുതാണ് മലയാളി പ്രേക്ഷകർക്ക്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്ന വീഡിയോ മെഗാ സ്റ്റാർ മമ്മൂട്ടി പ്രണവ് മോഹൻലാലിനു ക്രിസ്മസ് കേക്ക് മുറിച്ചു നൽകുന്ന ഒന്നാണ്. പ്രണവ് മോഹൻലാൽ, അരുൺ ഗോപി, നസീർ സംക്രാന്തി എന്നിവർക്കാണ് മമ്മൂട്ടി കേക്ക് നൽകുന്നത്.

വിസ്മയ മാക്സ് സ്റ്റുഡിയോയിൽ വെച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഡബ്ബിങ്ങിനായി പ്രണവും യാത്ര എന്ന ചിത്രത്തിന്റെ ഡബ്ബിങ്ങിനായി മമ്മൂട്ടിയും ഒരുമിച്ചു വന്നപ്പോൾ ആണ് ഈ ആഘോഷം അവിടെ നടന്നത് എന്നാണ് സൂചന. മമ്മൂട്ടി ഇപ്പോൾ മധുര രാജയുടെ സെറ്റിൽ ജോയിൻ ചെയ്തു എന്നാണ് അറിയാൻ കഴിയുന്നത്. യാത്ര എന്ന തെലുങ്കു ചിത്രവും, പേരന്പ് എന്ന തമിഴ് ചിത്രവുമാണ് അദ്ദേഹത്തിന്റെ അടുത്ത റിലീസുകൾ. ഈ രണ്ടു ചിത്രവും  അടുത്ത വർഷം ഫെബ്രുവരിയിൽ ആണ് എത്തുക. മാർച്ചിൽ ആണ് അദ്ദേഹത്തിന്റെ ഉണ്ട എന്ന ചിത്രം എത്തുക. എന്നാൽ മാമാങ്കം എന്ന ബിഗ് ബജറ്റ് ചിത്രം ഇപ്പോൾ ഷൂട്ടിംഗ് നിർത്തിവെച്ച നിലയിൽ ആണുള്ളത്. വൈശാഖ് ഒരുക്കുന്ന മധുര രാജ് ഈദ് റിലീസ് ആയി അടുത്ത വർഷം എത്തും. പ്രണവ് മോഹൻലാൽ ആണെങ്കിൽ പ്രിയദർശൻ- മോഹൻലാൽ ചിത്രമായ മരക്കാർ;അറബിക്കടലിന്റെ സിംഹത്തിൽ മോഹൻലാലിൻറെ യൗവന കാലം അവതരിപ്പിക്കുന്നുണ്ട്. 

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

6 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

6 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

2 weeks ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

3 weeks ago

This website uses cookies.