ഇന്ത്യൻ സിനിമയിലെ ഏറ്റവും മുതൽ മുടക്കി എടുക്കുന്ന ചിത്രമെന്ന ഖ്യാതിയുമായി വരുന്ന സിനിമയാണ് പ്രഭാസ് നായകനായ ആദിപുരുഷ്. അഞ്ഞൂറ് കോടി മുതൽ മുടക്കിൽ ഒരുക്കിയ ഈ ചിത്രം അടുത്ത ജനുവരി പന്ത്രണ്ടിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. അതിനു മുന്നോടിയായി ഇതിന്റെ ആദ്യ ടീസർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന ഈ ടീസർ വലിയ നിരാശയാണ് അവർക്കു സമ്മാനിച്ചത്. അത്കൊണ്ട് തന്നെ വലിയ രീതിയിലുള്ള ട്രോളുകളാണ് ഈ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും ഏറ്റു വാങ്ങിക്കൊണ്ടിരിക്കുന്നത്. ടീസറിലെ വി എഫ് എക്സിന്റെ താഴ്ന്ന നിലവാരമാണ് ഈ ട്രോളുകൾക്കുള്ള ഏറ്റവും വലിയ കാരണമെന്ന് പറയാം. കുട്ടികൾക്കുള്ള ടെലിവിഷൻ ചാനലുകളിലെ കാർട്ടൂണിന്റെ നിലവാരത്തിലാണ് ഇതിലെ ഗ്രാഫിക്സ് രംഗങ്ങൾ ഒരുക്കിയിട്ടുള്ളത്. പോഗോ ചാനലിനാണോ അതോ കൊച്ചു ടിവിക്കാണോ ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് എന്ന് വരെ പ്രേക്ഷകർ ചോദിച്ചു തുടങ്ങി.
500 കോടിക്ക് ഇത്ര നിലവാരമില്ലാത്ത വിഎഫ്എക്സ് ആണോ ചെയ്തിരിക്കുന്നതെന്നാണ് അവർ ചോദിക്കുന്നത്. എന്നാൽ പോസ്റ്റ് പ്രൊഡക്ഷന്‍റെ അവസാന ഘട്ടത്തിലാവും ഈ ചിത്രമെന്നും ഇതിന്റെ ഫൈനല്‍ പ്രോഡക്റ്റ് ഇപ്പോൾ വന്ന ടീസറിനെക്കാളും നിലവാരം പുലർത്തുമെന്നാണ് പ്രതീക്ഷയെന്ന് പറയുന്നവരുമുണ്ട്. തൻഹാജി എന്ന സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രം ഒരുക്കിയ ഓം റൗട് സംവിധാനം ചെയ്യുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ത്രീഡിയിലാണ് ഒരുക്കുന്നത്. രാമരാവണ ചരിത്രത്തിന്റെ പശ്‌ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ രാമനായി പ്രഭാസ് എത്തുമ്പോൾ രാവണനായി എത്തുന്നത് ബോളിവുഡ് സൂപ്പർ താരം സെയ്ഫ് അലി ഖാനാണ്. സീതയുടെ വേഷം ചെയ്യുന്നത് കൃതി സനോനാണ്. ടി സീരിസ് ഫിലിംസ്, റെട്രോഫിൽസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സണ്ണി സിംഗ്, ദേവദത്ത നാഗേ, വത്സൽ ശേത്, തൃപ്തി ടോർഡ്മാൽ എന്നിവരും അഭിനയിക്കുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലാണ് ഈ ചിത്രം റിലീസ് ചെയ്യുക.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.