പാൻ ഇന്ത്യൻ സൂപ്പർ താരമായ തെലുങ്കു നടൻ പ്രഭാസ് ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. ഇപ്പോഴിതാ, അതിന്റെ ആഘോഷങ്ങൾക്ക് മിഴിവ് കൂട്ടാനായി പ്രഭാസ് നായകനായ രാധേ ശ്യാം എന്ന ചിത്രത്തിന്റെ കാരക്ടർ ടീസർ പുറത്തു വിട്ടു കഴിഞ്ഞു. വിക്രമാദിത്യൻ എന്ന് പേരുള്ള കഥാപാത്രമായാണ് പ്രഭാസ് ഈ ചിത്രത്തിൽ അഭിനയിക്കുന്നതെന്നു ഈ ടീസർ പറയുന്നു. പൂജ ഹെഗ്‌ഡെ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം മെഗാ ബഡ്ജറ്റിൽ ആണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലുള്ള ഈ ചിത്രം അടുത്ത വർഷം ജനുവരി പതിനാലിന് ആണ് റിലീസ് ചെയ്യാൻ പോകുന്നത്. തെലുങ്കിലും ഹിന്ദിയിലുമായി ഒരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാധാകൃഷ്ണ കുമാർ ആണ്. അദ്ദേഹം തന്നെയാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. കോട്ടഗിരി വെങ്കടേശ്വര റാവു ആണ് ഈ ചിത്രം എഡിറ്റ് ചെയ്യുന്നത്. ജസ്റ്റിൻ പ്രഭാകരൻ സംഗീതമൊരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് യു വി ക്രിയേഷൻസ്, ടി സീരിസ് എന്നിവർ ചേർന്നാണ്.
നേരത്തെ ഈ ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുകളും പുറത്തു വന്നിരുന്നു. അതെല്ലാം വലിയ രീതിയിലാണ് സ്വീകരിക്കപ്പെട്ടത്. ഒരു പീരീഡ് റൊമാന്റിക് ഡ്രാമ ആയാണ് ഈ ചിത്രം ഒരുക്കുന്നത് എങ്കിലും ത്രില്ലർ എലമെന്റുകളും ചിത്രത്തിൽ ഉണ്ടെന്നാണ് സൂചന. പ്രഭാസ്, പൂജ ഹെഗ്‌ഡെ എന്നിവരെ കൂടാതെ കൃഷ്ണം രാജു, സച്ചിൻ ഖാഡെകാർ, പ്രിയദർശി, ഭാഗ്യശ്രീ, മുരളി ശർമ്മ, കുനാൽ റോയ് കപൂർ, സത്യൻ, ഫ്ലോറ ജേക്കബ്, രാജ് വിശ്വകർമ, സാഷ ഛേത്രി എന്നിവരും ഈ ചത്രത്തിന്റെ താരനിരയിലുണ്ട്. രാധേ ശ്യാം കൂടാതെ സലാർ, ആദിപുരുഷ്, സ്പിരിറ്റ്, നാഗ് അശ്വിൻ ഒരുക്കുന്ന പേരിടാത്ത ചിത്രം എന്നിവയാണ് പ്രഭാസ് നായകനായി എത്തുന്ന മറ്റു ചിത്രങ്ങൾ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.