Vijay Superum Pournamiyum Video Song Pournami Superalleda
ജിസ് ജോയ്- ആസിഫ് അലി കൂട്ടുകെട്ടിൽ ഒരുങ്ങിയ മൂന്നാമത്തെ ചിത്രമാണ് വിജയ് സൂപ്പറും പൗർണ്ണമിയും. ബൈസൈക്കിൾ തീവ്സ്, സൺഡേ ഹോളിഡേ എന്നീ ഹിറ്റുകൾക്കു ശേഷം ജിസ് ജോയ്- ആസിഫ് അലി ടീം ഒന്നിച്ച ഈ ചിത്രം ഇന്ന് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള ചിത്രങ്ങളിൽ ഒന്നാണ്. ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ എ കെ സുനിൽ നിർമ്മിച്ച ഈ ചിത്രം 2019 ജനുവരി രണ്ടാം വാരം ആണ് റിലീസ് ചെയ്യാൻ പോകുന്നത്. പ്രശസ്ത നടി ഐശ്വര്യ ലക്ഷ്മി ആസിഫ് അലിയുടെ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിലെ രണ്ടാമത്തെ ഗാനം ഇന്ന് റിലീസ് ചെയ്തു കഴിഞ്ഞു. പ്രിൻസ് ജോർജിന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ, ആസിഫ് അലി, ബാലു വർഗീസ് എന്നിവർ ചേർന്ന് ആലപിച്ച ഈ ഗാനം ഏറെ ആവേശത്തോടെയാണ് സോഷ്യൽ മീഡിയ സ്വീകരിക്കുന്നത്.
ഒരു ഫാസ്റ്റ് സോങ് ആണ് ഇവർ മൂവരും ചേർന്ന് ആലപിച്ചിരിക്കുന്നത്. പൗർണമി സൂപ്പെറല്ലേഡാ എന്ന് തുടങ്ങുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് സംവിധായകനായ ജിസ് ജോയ് തന്നെയാണ്. അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ ട്രെയ്‌ലറും ഇതിലെ ആദ്യ ഗാനവും പിന്നീട് വന്ന ടീസറുമെല്ലാം പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി, ബാലു വർഗീസ്, ജോസഫ് അന്നംക്കുട്ടി , രഞ്ജി പണിക്കർ, സിദ്ദിഖ് , അജു വർഗീസ്, അലെൻസിയർ, ശാന്തി കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.