ബ്ലോക്ക്ബസ്റ്റർ വിജയം നേടി കേരളത്തിൽ ട്രെൻഡ് സെറ്റർ ആയി കുതിക്കുകയാണ് പ്രണവ് മോഹൻലാൽ നായകനായ ഹൃദയം എന്ന ചിത്രം. വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം അമ്പതു കോടി ക്ലബിലേക്കാണ് ഇപ്പോൾ കുതിക്കുന്നത്. വിനീത് ശ്രീനിവാസന്റെ തിരക്കഥയും സംവിധാനവും, പ്രണവ് മോഹൻലാൽ നടത്തിയ ഗംഭീര പ്രകടനം, ഹിഷാം അബ്ദുൽ വഹാബ് ഈണം നൽകിയ ഗാനങ്ങൾ എന്നിവയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റുകൾ. ഒപ്പം കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ, അശ്വത് ലാൽ, കലേഷ് രാമാനന്ദ്, ജോണി ആന്റണി, വിജയ രാഘവൻ, അജു വർഗീസ്, ഒട്ടേറെ പുതുമുഖങ്ങൾ എന്നിവർ നടത്തിയ മികച്ച പ്രകടനവും ഈ ചിത്രത്തിന്റെ ശ്കതി ആയി മാറി. പതിനഞ്ചു പാട്ടുകൾ ഉള്ള ഈ ചിത്രത്തിലെ ആ പതിനഞ്ചു പാട്ടുകളും സൂപ്പർ ഹിറ്റാവുക എന്ന അപൂർവതയും ഈ ചിത്രത്തിന് ഗുണമായി വന്നു.
ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു സൂപ്പർ ഹിറ്റ് പാട്ടായ പൊട്ടു തൊട്ട പൗർണമിയുടെ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. പ്രണവ് മോഹൻലാൽ – കല്യാണി പ്രിയദർശൻ എന്നിവരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. സച്ചിൻ ബാലു, മേഘ ജോസ് കുട്ടി എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്നു ഈ ഗാനത്തിന് വരികൾ രചിച്ചത് കൈതപ്രം ദാമോദരൻ നമ്പൂതിരിപ്പാടാണ്. വിശ്വജിത് ഒരുക്കിയ മനോഹരമായ ദൃശ്യങ്ങളും അതുപോലെ രഞ്ജൻ അബ്രഹാമിന്റെ എഡിറ്റിംഗും ഈ ചിത്രത്തെ മനോഹരമാക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചത്. മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യം ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റാണ് ഇപ്പോൾ ഹൃദയം എന്ന ചിത്രം.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.