ഉലക നായകൻ കമൽ ഹാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ വിക്രം റിലീസ് ചെയ്യുന്നത് കാത്തിരിക്കുകയാണ് ഇപ്പോൾ തെന്നിന്ത്യൻ സിനിമാ പ്രേമികൾ. മാനഗരം, കൈതി, മാസ്റ്റർ എന്നീ വമ്പൻ ഹിറ്റുകൾക്കു ശേഷം സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ലോകേഷ് കനകരാജോരുക്കിയ ഈ ചിത്രം വരുന്ന ജൂൺ മൂന്നിനാണ് ആഗോള റിലീസ് ചെയ്യുന്നത്. കമൽ ഹാസൻ, മക്കൾ സെൽവൻ വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരൊന്നിക്കുന്ന ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ സൂര്യയും അഭിനയിച്ചിട്ടുണ്ട്. ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരെയ്ൻ, അർജുൻ ദാസ് തുടങ്ങി ഒരു വലിയ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ സൂപ്പർ ഹിറ്റായി മാറിയിരുന്നു. അതിനു മുൻപ് തന്നെ, കമൽ ഹാസൻ ആലപിച്ച ഒരു ഗാനം റിലീസ് ചെയ്തു വലിയ ശ്രദ്ധ നേടിയതും ചിത്രത്തിന്റെ ഹൈപ്പ് വർധിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഇതിലെ ഒരു പുതിയ ഗാനം കൂടി റിലീസ് ചെയ്തിരിക്കുകയാണ്.
പോർക്കണ്ട സിംഗം എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചത് വിഷ്ണു ഇടവൻ, ആലപിച്ചത് രവി ജി എന്നിവരാണ്. അനിരുദ്ധ് രവിചന്ദറാണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വളരെ വൈകാരിക നിമിഷങ്ങൾ നിറഞ്ഞ ഒരു ഗാനമാണിതെന്ന സൂചനയാണ് ഇതിന്റെ ലിറിക്കൽ വീഡിയോ സൂചിപ്പിക്കുന്നത്. കമൽ ഹാസൻ തന്നെ തന്റെ നിർമ്മാണ ബാനർ ആയ രാജ് കമൽ ഇന്റർനാഷനലിന്റെ കീഴിൽ നിർമിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മലയാളിയായ ഗിരീഷ് ഗംഗാധരൻ, എഡിറ്റ് ചെയ്തിരിക്കുന്നത് ഫിലോമിൻ രാജ് എന്നിവരാണ്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.