[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Collection Reports

100 കോടി ക്ലബ്ബിലിടം പിടിച്ച് ശിവകാർത്തികേയനും; ഡോൺ കളക്ഷൻ റിപ്പോർട്ട് പുറത്ത്

തമിഴിലെ യുവ താരങ്ങളിലൊരാളായ ശിവകാർത്തികേയൻ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഡോൺ. സിബി ചക്രവർത്തി എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ശിവകാർത്തികേയൻ പ്രൊഡക്ഷൻസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ്. ഗംഭീര പ്രേക്ഷക പ്രതികരണമാണ് ഈ ചിത്രം നേടിയെടുത്തത്. കോമഡി, റൊമാൻസ്, ആക്ഷൻ, വൈകാരിക മുഹൂർത്തങ്ങളെന്നിവ കൃത്യമായ അളവിൽ ചേർത്തൊരുക്കിയ ഈ ചിത്രം യുവ പ്രേക്ഷകരെ വലിയ രീതിയിലാണ് ആകർഷിച്ചത്. ഒരു ക്യാമ്പസ് ഫൺ ഫിലിമെന്ന നിലയിൽ വലിയ സ്വീകാര്യതയാണ് ഈ ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ഇതിന്റെ കളക്ഷൻ റിപ്പോർട്ടും ഔദ്യോഗികമായി പുറത്ത് വന്നിരിക്കുകയാണ്. ആഗോള മാർക്കറ്റിൽ നിന്ന് നൂറു കോടി രൂപയാണ് ഈ ചിത്രം നേടിയ കളക്ഷനെന്ന് നിർമ്മാതാക്കൾ പുറത്തു വിട്ടു.

നൂറു കോടി ക്ലബിലും കൂടി ഇടം പിടിച്ചതോടെ തമിഴിലെ പുതുതലമുറയിലെ ഏറ്റവും താരമൂല്യമുള്ള നായകനായി ശിവകാർത്തികേയൻ മാറിയിരിക്കുകയാണ്. പ്രിയങ്ക മോഹൻ നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ എസ് ജെ സൂര്യ, സമുദ്രക്കനി, സൂരി എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. ചക്രവർത്തി എന്ന നായക കഥാപാത്രമായി ശിവകാർത്തികേയൻ, പ്രൊഫസർ ഭൂമിനാഥനായി എസ് ജെ സൂര്യ. ചക്രവർത്തിയുടെ അച്ഛൻ കഥാപാത്രമായി സമുദ്രക്കനി എന്നിവർ കാഴ്ച്ചവെച്ച പ്രകടനത്തിന് വലിയ പ്രേക്ഷക- നിരൂപക പ്രശംസയാണ് ലഭിച്ചത്. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച സൂരി, കാളി വെങ്കട്, ബാല ശരവണൻ രാധ രവി, മുനിഷ്‌കാന്ത്‌, സിവാങ്കി, മനോബാല എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കിയിട്ടുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗതം നൽകിയ ഇതിലെ ഗാനങ്ങളും സൂപ്പർ ഹിറ്റായി മാറിയിരുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.