[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഉലക നായകനും നിവിൻ പോളിയും നേർക്ക് നേർ

ഈ വരുന്ന ജൂൺ മൂന്നിന് തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ നടക്കാൻ പോകുന്നത് വമ്പൻ താരയുദ്ധമാണ്. ഉലക നായകൻ കമൽ ഹാസൻ നായകനായെത്തുന്ന വിക്രം, നിവിൻ പോളി നായകനായെത്തുന്ന തുറമുഖം എന്നിവയാണ് അതിലെ പ്രധാന ചിത്രങ്ങൾ. കേരളത്തിലും സിനിമാ പ്രേമികളൊന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളാണ് ഇവയെന്നത് കൊണ്ട് തന്നെ വലിയ ഹൈപ്പാണ്‌ ഈ ചിത്രങ്ങളിവിടെ സൃഷ്ടിച്ചിരിക്കുന്നത്. ലോകേഷ് കനകരാജ് രചിച്ച് സംവിധാനം ചെയ്ത വിക്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. കമൽ ഹാസനൊപ്പം മലയാളത്തിന്റെ യുവ താരം ഫഹദ് ഫാസിൽ, തമിഴിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി, മലയാളി താരങ്ങളായ ചെമ്പൻ വിനോദ്, നരെയ്ൻ, കാളിദാസ് ജയറാം എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. അതൊന്നും പോരാതെ നടിപ്പിൻ നായകൻ സൂര്യയുടെ അതിഥി വേഷം കൂടിയാവുമ്പോൾ വിക്രം അക്ഷരാർത്ഥത്തിലൊരു മൾട്ടി സ്റ്റാർ മാമാങ്കം തന്നെയായി മാറുകയാണ്.

രാജീവ് രവിയാണ് തുറമുഖം സംവിധാനം ചെയ്തിരിക്കുന്നത്. താരങ്ങളുടെ എണ്ണത്തിൽ ഈ ചിത്രവും മോശമല്ല. നിവിൻ പോളിക്കൊപ്പം പ്രശസ്ത മലയാള താരങ്ങളായ ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ് , അർജുൻ അശോകൻ, മണികണ്ഠൻ ആചാരി, സുദേവ് നായർ, നിമിഷാ സജയൻ, ദർശന രാജേന്ദ്രൻ, ശെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ, പൂർണ്ണിമ ഇന്ദ്രജിത് തുടങ്ങിയവരും ഇതിന്റെ താരനിരയിലുണ്ട്. ഗോപൻ ചിദംബരം രചിച്ച ഈ ചിത്രം ഒരു ബിഗ് ബജറ്റ് പീരീഡ് ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. ഈ രണ്ടു ചിത്രങ്ങളുടേയും ട്രൈലെർ സൂപ്പർ ഹിറ്റായി മാറിയതോടെ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമെത്തിക്കഴിഞ്ഞു. അത്കൊണ്ട് തന്നെ ഒരേ ദിവസം ഈ രണ്ടു ചിത്രങ്ങളുമെത്തുമ്പോൾ ബോക്സ് ഓഫീസിൽ തീപാറുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.