[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മമ്മൂട്ടി ശരിക്കുമൊരു രാജ മാണിക്യം തന്നെയാണ്; പ്രശംസയുമായി അൽഫോൻസ് പുത്രൻ

സൂപ്പർ ഹിറ്റ് സംവിധായകനായ അൽഫോൻസ് പുത്രൻ ഇട്ട ഒരു ഫേസ്ബുക് പോസ്റ്റും അതിലെ അദ്ദേഹത്തിന്റെ ഒരു കമന്റുമാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഭീഷ്മ പർവ്വം എന്ന മമ്മൂട്ടി- അമൽ നീരദ് ചിത്രം കണ്ടതിന് ശേഷമുള്ള അഭിപ്രായമായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ്. ഒരു കിടിലൻ പടമാണ് ഭീഷ്മ പർവമെന്നും, ഇതിൽ പ്രവർത്തിച്ച ഓരോ അഭിനേതാവിനും അണിയറ പ്രവർത്തകർക്കും അഭിനന്ദനമെന്നും അൽഫോൻസ് പുത്രൻ പറയുന്നു. അതോടൊപ്പം തന്നെ ഇതിലെ കഥാപാത്രങ്ങളുടെ ലുക്കും ദൃശ്യങ്ങളും കഥയുടെ അന്തരീക്ഷവും വളരെ മനോഹരമായും സ്റ്റൈലിഷായുമൊരുക്കിയ അമൽ നീരദിനും, ക്യാമറാമാൻ ആനന്ദ് സി ചന്ദ്രനും സ്പെഷ്യൽ കയ്യടിയും നൽകുന്നുണ്ട് അൽഫോൻസ് പുത്രൻ. ആ പോസ്റ്റിന് താഴെ ഒരാൾ മമ്മൂട്ടിയുടെ പ്രകടന മികവിനെ ഹോളിവുഡ് താരങ്ങളോട് ഉപമിച്ചു കമന്റ് ചെയ്തപ്പോൾ അൽഫോൻസ് പുത്രൻ കൊടുത്ത മറുപടിയാണ് ശ്രദ്ധ നേടുന്നത്.

റോബേർ ഡി നീറോ, ക്ലിന്റ് ഈസ്റ്റ്‌വുഡ്, അൽപാച്ചിനോ എന്നിവരേക്കാൾ റേഞ്ച് മമ്മൂട്ടിക്കുണ്ടെന്നും മമ്മൂട്ടി മലയാള സിനിമയുടെ മാത്രമല്ല, ഇന്ത്യൻ സിനിമയുടെയും ലോക സിനിമയുടെയും തന്നെ വളരെ വിലപ്പെട്ട ഒരു നടനാണെന്നും അൽഫോൻസ് പുത്രൻ പറയുന്നു. മമ്മൂട്ടി ശരിക്കുമൊരു രാജ മാണിക്യം തന്നെയാണെന്നാണ് അൽഫോൻസ് പുത്രൻ കുറിക്കുന്നത്. മോഹൻലാൽ, മമ്മൂട്ടി എന്നിവരെ കുറിച്ച് അദ്ദേഹം നേരത്തെയും ഇതേ അഭിപ്രായം പങ്കു വെച്ചിട്ടുണ്ട്. പല ഹോളിവുഡ് നടന്മാരെക്കാളും റേഞ്ച് ഉള്ള ഇവരെ, അവരുമായി താരതമ്യം ചെയ്യേണ്ട കാര്യമില്ലെന്നും തന്റെ മനസ്സിൽ അവർക്കൊക്കെ മുകളിലാണ് മലയാളത്തിലെ ഈ മഹാനടന്മാരുടെ സ്ഥാനമെന്നും അൽഫോൻസ് പുത്രൻ പല തവണ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ പൃഥ്വിരാജ് സുകുമാരൻ നായകനായ ഗോൾഡ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റ്- പ്രൊഡക്ഷൻ ജോലികളിലാണ് അൽഫോൻസ് പുത്രൻ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.