സൂപ്പർ ഹിറ്റ് സംവിധായകൻ വിനയൻ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ പത്തൊൻപതാം നൂറ്റാണ്ട് റിലീസിനൊരുങ്ങുകയാണ്. വമ്പൻ ബഡ്ജറ്റിൽ ബ്രഹ്മാണ്ഡ ചിത്രമായി ഒരുക്കിയ പത്തൊൻപതാം നൂറ്റാണ്ടെന്ന ഈ ചരിത്ര സിനിമ സെപ്റ്റംബർ എട്ടിന് ഓണം റിലീസായാണ് എത്തുന്നത്. യുവ താരം സിജു വിൽസൺ നായകനായ ഈ ചിത്രത്തിന്റെ ട്രൈലെർ, ടീസർ, മേക്കിങ് വീഡിയോ എന്നിവ നേരത്തെ തന്നെ പുറത്തു വരികയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിലെ ആദ്യ വീഡിയോ സോങ് റിലീസ് ചെയ്തിരിക്കുകയാണ്. പൂതം വരുന്നെടീ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് എം ജയചന്ദ്രനാണ്. റഫീഖ് അഹമ്മദ് വരികൾ രചിച്ച ഈ ഗാനമാലപിച്ചിരിക്കുന്നത് സയനോര ഫിലിപ്പാണ്. ആരാധനാമൂർത്തിക്കു മുന്നിൽ നൃത്തം വെക്കുന്ന നായികയാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. മനോഹരമായ ദൃശ്യങ്ങളും മേക്കിങ്ങും ഇതിന്റെ നിലവാരം കൂട്ടിയിട്ടുണ്ട്.
മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മിച്ചിരിക്കുന്നത്. അനൂപ് മേനോൻ, സുദേവ് നായർ, സുരേഷ് കൃഷ്ണ. ചെമ്പൻ വിനോദ്, ഇന്ദ്രൻസ്, സെന്തിൽ കൃഷ്ണ, സുധീർ കരമന, ടിനി ടോം, വിഷ്ണു വിനയ്, ദീപ്തി സതി, പൂനം ബജ്വ, നിർമ്മാതാവ് ഗോകുലം ഗോപാലൻ എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ഷാജി കുമാറും പശ്‌ചാത്തല സംഗീതമൊരുക്കിയത് സന്തോഷ് നാരായണനുമാണ്. ആറാട്ടുപുഴ വേലായുധ പണിക്കരെന്ന യോദ്ധാവായ നായക കഥാപാത്രമായി വമ്പൻ മേക്കോവർ നടത്തിയ സിജു വിത്സന്റെ ആക്ഷൻ രംഗങ്ങൾ ഈ സിനിമയുടെ ഹൈലൈറ്റായി മാറുമെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ തന്നത്. വിവേക് ഹർഷനാണ് ഈ ചിത്രത്തിന്റെ എഡിറ്റർ.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.