തെന്നിന്ത്യൻ സിനിമാ ലോകമൊന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാസ്റ്റർ ഡയറക്ടർ മണി രത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ. തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലായി പുറത്തു വരാൻ പോകുന്ന ഈ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് റിലീസ് ചെയ്തു. മോഹൻലാൽ, അമിതാബ് ബച്ചൻ, മഹേഷ് ബാബു, രക്ഷിത ഷെട്ടി, സൂര്യ എന്നിവരാണ് യഥാക്രമം ഇതിന്റെ മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ടീസറുകൾ ലോകത്തിനു സമർപ്പിച്ചത്. ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ മുന്നിലേക്ക്, അവർ ഇതുവരെ കാണാത്തതരത്തിലുള്ള ഒരു ദൃശ്യ വിസ്മയം തന്നെയാണ് വരുന്നതെന്ന സൂചനയാണ് ഈ ടീസർ നമ്മുക്ക് നൽകുന്നത്. ഇതിനു മുൻപ് നമ്മുടെ മുന്നിലെത്തിയ ഇതിലെ കാരക്ടർ പോസ്റ്ററുകളും ശ്രദ്ധ നേടിയിരുന്നു. ചിയാൻ വിക്രം, കാർത്തി, ഐശ്വര്യ റായ്, തൃഷ, കാർത്തി എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളാണ് നമ്മുക്ക് മുന്നിലെത്തിയത്.
ഐശ്വര്യ ലക്ഷ്മി, ജയറാം, ലാൽ, ബാബു ആന്റണി, റിയാസ് ഖാന്‍, റഹ്മാന്‍, ശരത് കുമാർ, പാർത്ഥിപൻ, പ്രഭു, കിഷോർ, വിക്രം പ്രഭു, ശോഭിത, നിഴൽകൾ രവി, അർജുൻ ചിദംബരം, റഹ്മാൻ, മോഹൻ റാം എന്നിവരും വേഷമിട്ട ഈ ചിത്രം രണ്ടു ഭാഗങ്ങളായാണ് റിലീസ് ചെയ്യാൻ പോകുന്നത്. സെപ്റ്റംബർ മുപ്പതിനാണ് പൊന്നിയിൻ സെൽവൻ ആദ്യ ഭാഗം പ്രേക്ഷകരുടെ മുന്നിലെത്തുക. കൽക്കി കൃഷ്ണമൂർത്തി എഴുതിയ, പൊന്നിയിൻ സെൽവനെന്ന അഞ്ചു ഭാഗങ്ങൾ ഉള്ള ബ്രഹ്മാണ്ഡ നോവലിനെ അടിസ്ഥാനമാക്കി, സംവിധായകൻ മണി ര്തനത്തോടൊപ്പം ചേർന്ന് ഇളങ്കോ കുമാരവേലാണ് ഈ ചിത്രം രചിച്ചത്. എ ആർ റഹ്മാൻ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രവി വർമ്മൻ, എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദ് എന്നീ സാങ്കേതിക വിദഗ്ദ്ധരാണ്. ലൈക്ക പ്രൊഡക്ഷൻസ്, മണി രത്‌നത്തിന്റെ മദ്രാസ് ടാകീസ് എന്നിവർ ചേർന്നാണ് അഞ്ഞൂറ് കോടി മുതൽ മുടക്കിൽ ഈ ചിത്രം നിർമ്മിച്ചത്.
അരുൺ വൈഗയുടെ സംവിധാനത്തിൽ രഞ്ജിത്ത് സജീവ് നായകനായി എത്തുന്നയുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK)-യുടെ വീഡിയോ സോങ് കഴിഞ്ഞ ദിവസമാണ്…
തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് "ആലപ്പുഴ…
പ്രേക്ഷകർക്ക് എന്നും ഇഷ്ടമുള്ള ഒരു സിനിമാ വിഭാഗമാണ് സ്പോർട്സ് ഡ്രാമകൾ. ആവേശവും വൈകാരിക തീവ്രതയുമുള്ള ഇത്തരം ചിത്രങ്ങൾ എന്നും അവർ…
മലയാള സിനിമയിൽ നവാഗത സംവിധായകർ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. പുതിയ പ്രതിഭകൾ പുതിയ ആശയങ്ങളുമായി കടന്നു വരികയും, അതോടൊപ്പം…
വിഷു റിലീസായി നാളെ തിയേറ്ററുകളിലെത്തുന്ന ബേസിൽ ജോസഫ് ചിത്രം മരണമാസ്സിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുന്നു. ‘മാസ്മരികം’ എന്ന പേരോടെ…
ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ് എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി…
This website uses cookies.