[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പ്യാലി കാണാൻ കാത്തിരുന്ന് കുട്ടികൾ; കലാമത്സരത്തിന്റെ സമ്മാനങ്ങൾ കൈമാറി

കുട്ടികളുടെ കഥ പറയുന്ന, കുട്ടികൾ കേന്ദ്ര കഥാപാത്രങ്ങളായ പ്യാലി എന്ന ചിത്രം ഇന്ന് റിലീസാകുന്നതും കാത്തിരിക്കുകയായിരുന്നു കുട്ടി പ്രേക്ഷകർ. മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാന്റെ നിർമ്മാണ- വിതരണ ബാനറായ വേഫെറർ ഫിലിംസിന്റെയും അന്തരിച്ചു പോയ നടൻ എൻ എഫ് വർഗീസിന്റെ സ്മരണാർത്ഥമുള്ള എൻ എഫ് വർഗീസ് പിക്ചേഴ്‌സിന്റെയും ബാനറിൽ, ദുൽഖർ സൽമാനും സോഫിയ വർഗീസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിരിക്കുന്നത് നവാഗതരായ ബബിതയും റിനുവുമാണ്. ബാലതാരം ബാർബി ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ജോർജ് ജേക്കബ്, ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ, ആടുകളം മുരുഗദോസ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെയവതരിപ്പിക്കുന്നു. ഈ ചിത്രത്തിന്റെ പ്രചരണാർത്ഥം അണിയറ പ്രവർത്തകർ ഒരു പ്യാലി ആർട്ട് മത്സരം നടത്തിയിരുന്നു. കേരളത്തിലെ പതിനാല് ജില്ലകളിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഈ മത്സരത്തില്‍ പങ്കാളികളായത്.

ഇതിൽ വിജയികളായ കുട്ടികൾക്ക് പ്യാലി തീയറ്ററില്‍ കാണുന്നതിനുള്ള ടിക്കറ്റും പ്രോത്സാഹന സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും സമ്മാനമായി നൽകി. സഹോദര സ്‌നേഹത്തിന്റെ ആഴവും വ്യാപ്തിയും പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ പോകുന്ന ഈ ചിത്രം, അഞ്ചു വയസുകാരി പ്യാലിയുടേയും അവളുടെ സഹോദരന്‍ സിയയുടേയും കഥയാണ് നമ്മളോട് പറയുക. കഴിഞ്ഞ കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിൽ കലാസംവിധാനത്തിനും ബാലതാരത്തിനുമുള്ള അവാർഡുകൾ കരസ്ഥമാക്കിയ ചിത്രം കൂടിയാണ് പ്യാലി. പ്രശാന്ത് പിള്ളൈ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചത് ജിജു സണ്ണിയാണ്. ദീപു ജോസഫാണ് ഈ ചിത്രത്തിന്റെ എഡിറ്റർ.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

6 hours ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.