മലയാള സിനിമയിൽ ഇപ്പോൾ ചർച്ചാവിഷയം യുവനടൻ ഷെയ്ൻ നിഗമാണ്. ഷെയ്ൻ നിഗമിനെ നായകനാക്കി നവാഗതനായ ഡിമൽ ഡെന്നിസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് വലിയ പെരുനാൾ. ഡിസംബർ 20 ന് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തും. ഒരു ഡാന്സറുടെ വേഷത്തിലാണ് ഷെയ്ൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഡിമൽ, തശ്രീഖ് അബ്ദുൽ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വലിയ പെരുന്നാളിലെ പുതിയ ഗാനം പുറത്തിറങ്ങി. പിരാന്ത് എന്ന് തുടങ്ങുന്ന വളരെ വ്യത്യസ്തമായ ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
റെക്‌സ് വിജയനാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അഫ്‌സലാണ് പിരാന്ത് എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. ഒരു പരീക്ഷണ ഗാനം എന്ന് അവകാശപ്പെടുന്ന ഈ ഗാനം ഒരു പുതുമ കൊണ്ട്‌വരുന്നുണ്ട്. പിരാന്ത് ഗാനം ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടി കഴിഞ്ഞു. ഗാനം സൂചിപ്പിക്കുന്നത് പോലെ വളരെ റിയലിസ്റ്റിക് ആയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. സുരേഷ് രാജനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വിവേക് ഹർഷനാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. മാജിക് മൗണ്ടൻ സിനിമാസിന്റെ ബാനറിൽ മോനിഷ രാജീവും അൻവർ റഷീദും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.