Peter Hein Shared The Video Of Training The Dogs For Madhura Raja
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മാസ്സ് എന്റെർറ്റൈനെർ ചിത്രം മധുര രാജ മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നെൽസൺ ഐപ്പ് ആണ്. പീറ്റർ ഹെയ്‌ൻ ആണ് ഈ ചിത്രത്തിന് വേണ്ടി സംഘട്ടന സംവിധാനം നിർവഹിച്ചത്. വേട്ടപ്പട്ടികളെ ഉപയോഗിച്ചുള്ള സംഘട്ടന രംഗങ്ങൾ ഈ ചിത്രത്തിൽ മികച്ച രീതിയിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. ആ രംഗങ്ങൾ എങ്ങനെയാണു ചിത്രീകരിച്ചത് എന്നും ആ രംഗങ്ങൾക്ക് വേണ്ടി പട്ടികളെ പരിശീലിപ്പിച്ചത് എങ്ങനെ എന്നും കാണിച്ചു കൊണ്ട് പീറ്റർ ഹെയ്‌ൻ ഒരു വീഡിയോ തന്റെ ഫേസ്ബുക് പേജ് വഴി ഷെയർ ചെയ്തിട്ടുണ്ട്. മധുര രാജക്കു നല്ല പ്രതികരണം ലഭിക്കുന്നതിൽ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
വൈശാഖ് ചിത്രം പുലിമുരുകന് വേണ്ടി സംഘട്ടന സംവിധാനം നിർവഹിച്ച പീറ്റർ ഹെയ്‌ൻ ദേശീയ പുരസ്‍കാരം നേടിയിരുന്നു. തമിഴ് നടൻ ജയ്, തെലുങ്കു നടൻ ജഗപതി ബാബു എന്നിവരും പ്രധാന വേഷങ്ങൾ ചെയ്ത മധുര രാജയിൽ സിദ്ദിഖ്, വിജയ രാഘവൻ, അനുശ്രീ, മഹിമ നമ്പ്യാർ. ഷംന കാസിം, നെടുമുടി വേണു, ആർ കെ സുരേഷ്, അജു വർഗീസ്, ബിജു കുട്ടൻ, രമേശ് പിഷാരടി, നോബി, കൈലാഷ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ബൈജു എഴുപുന്ന, എം ആർ ഗോപകുമാർ, ജയൻ ചേർത്തല, സന്തോഷ് കീഴാറ്റൂർ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഗോപി സുന്ദർ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ഷാജി കുമാർ ആണ്
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.