മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ മധുര രാജ എന്ന ചിത്രം ഇപ്പോൾ കേരളത്തിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. പുലിമുരുകന് ശേഷം വൈശാഖ് ഒരുക്കിയ ഈ ചിത്രത്തിൽ കിടിലൻ സംഘട്ടന രംഗങ്ങൾ ആണ് മമ്മൂട്ടിക്ക് ഉള്ളത്. പീറ്റർ ഹെയ്‌ൻ സംഘട്ടന സംവിധാനം നിർവഹിച്ച ഈ ചിത്രത്തിൽ മികച്ച രീതിയിൽ തന്നെ മമ്മൂട്ടി അത് അവതരിപ്പിച്ചിട്ടും ഉണ്ട്. അറുപത്തിയേഴാം വയസ്സിൽ ആണ് അദ്ദേഹം മികച്ച രീതിയിൽ സംഘട്ടനം അവതരിപ്പിച്ചത് എന്നത് മമ്മൂട്ടി ആരാധകർക്കും അഭിമാനം ആയി മാറുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ക്ലൈമാക്സ് സംഘട്ടന രംഗം ഷൂട്ട് ചെയ്യുമ്പോൾ ഉള്ള ഒരു ലൊക്കേഷൻ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.
മമ്മൂട്ടി ഡ്യൂപ്പില്ലാതെ ഒരു രംഗം ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. റോപ്പിന്റെ സഹായത്തോടെ മലക്കം മറിയുന്ന മമ്മൂക്കയെ ആണ് നമ്മുക്ക് ആ വീഡിയോയിൽ കാണാൻ സാധിക്കുക. ഏതായാലും മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ആക്ഷൻ പ്രകടനം ആണ് ഈ ചിത്രത്തിലേതു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് നെൽസൺ ഐപ്പ് ആണ്. 27 കോടി രൂപ മുതൽ മുടക്കിൽ ആണ് അദ്ദേഹം ഈ ചിത്രം നിർമ്മിച്ചത്. ആദ്യ ദിനം വേൾഡ് വൈഡ് കളക്ഷൻ ആയി ഈ ചിത്രം ഒൻപതു കോടിയോളം രൂപ നേടി എന്നാണ് റിപ്പോർട്ട്. ഒടിയൻ, ലൂസിഫർ, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങൾ കഴിഞ്ഞാൽ ഏറ്റവും മികച്ച വേൾഡ് വൈഡ് ഓപ്പണിങ് ഡേ ഗ്രോസ് നേടിയ മലയാള ചിത്രം കൂടിയാണ് മധുര രാജ.
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
This website uses cookies.