മലയാളികളുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറെ കാത്തിരിക്കുന്ന തമിഴ് ചിത്രമാണ് ‘പേരൻപ്’. രാം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം അണിയറയിൽ റീലീസിനായി ഒരുങ്ങുകയാണ്. അന്താരാഷ്ട്ര ലെവലിൽ മലയാളികളുടെയും മലയാള സിനിമക്കും അഭിമാനമായി മാറിയ ചിത്രമാണ് ‘പേരൻപ്’.മമ്മൂട്ടി എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങൾ കാണാൻ സാധിക്കുന്ന ഒരു ചിത്രമായിരിക്കും ‘പേരൻപ്’ എന്നത് സംവിധായകൻ രാം അടുത്തിടെ ഒരു ഇന്റർവ്യൂയിൽ സൂചിപ്പിക്കുകയുണ്ടായി. ട്രാൻസ്‌ജെൻഡർ അഞ്ജലിയാണ് മമ്മൂട്ടിയുടെ നായികയായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഒരു ടീസർ പുറത്തുവിടുമെന്ന് പേരൻപിലെ അണിയറ പ്രവർത്തകർ ഇന്ന് സൂചിപ്പിക്കുകയുണ്ടായി.
കാത്തിരിപ്പിന് വിരാമം എന്നപ്പോലെ ‘പേരൻപ്’ സിനിമയുടെ ആദ്യ ആദ്യ പ്രോമോ എത്തി . മമ്മൂട്ടി എന്ന നടന്റെ സിനിമ ജീവിതത്തിൽ എന്നും ഓർത്തിരിക്കാവുന്ന ഒരു ചിത്രമായിരിക്കും ‘പേരൻപ്’ എന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ. മമ്മൂട്ടി ആരാധകരെയും സിനിമ പ്രേമികളെയും ആവേശത്തിലാഴ്ത്തിയ തെലുഗ് ചിത്രം ‘യാത്ര’ യുടെ ടീസറിന് ശേഷം മറ്റൊരു പ്രതീക്ഷ ആർപ്പിക്കാവുന്ന ടീസർ തന്നെയാണ് പേരൻപ് ടീമും സമ്മാനിച്ചിരിക്കുന്നത്.
സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, സമുദ്രക്കനി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. തെനി ഈശ്വരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. യുവാൻ ശങ്കർ രാജയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സൂര്യ പ്രദമനാണ് എഡിറ്റിംഗ് വർക്കുകൾ ചെയ്തിരിക്കുന്നത്. ശ്രീ രാജലക്ഷ്മി ഫിലിംസിന്റെ ബാനറിൽ തേനപ്പനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.