മലയാളത്തിലെ യുവ താരമായ ഷെയിൻ നിഗം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉല്ലാസം. നേരത്തെ റിലീസ് ചെയ്ത ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ, ട്രൈലെർ എന്നിവയെല്ലാം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായയിരുന്നു. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, മെഗാ സ്റ്റാർ മമ്മൂട്ടി എന്നിവരാണ് ഇതിന്റെ പോസ്റ്റർ, ട്രൈലെർ എന്നിവയെല്ലാം പുറത്തു വിട്ടത്. ഇപ്പോഴിതാ, ഈ ചിത്രത്തിന്റെ ആദ്യ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. പെണ്ണെ പെണ്ണെ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് ഷാൻ റഹ്മാനാണ്. വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ ഹൈലൈറ്റ് ഷെയിൻ നിഗമിന്റെ പ്രകടനം തന്നെയാണ്. ഇതുവരെ നമ്മൾ ഷെയിൻ നിഗമിനെ കാണാത്ത ഒരു രീതിയിലാണ് ഈ ചിത്രത്തിൽ അദ്ദേഹത്തെ അവതരിപ്പിച്ചിരിക്കുന്നതെന്നു ഇതിന്റെ ടീസർ, ട്രൈലെർ, ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഗാനമെന്നിവ സൂചിപ്പിക്കുന്നുണ്ട്.
വളരെ ആഘോഷമായി അഭിനയിക്കുന്ന ഷെയിൻ നിഗമിനെ ആവുമിതിൽ കാണാൻ സാധിക്കുകയെന്നാണ് ഇന്ന് വന്ന ഗാനവും പറയുന്നത്. നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്ത ഈ ചിത്രത്തിനെ സെൻസറിങ് കുറച്ചു നാൾ മുൻപ് കഴിയുകയും ഇതിനു ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തിരുന്നു. രഞ്ജി പണിക്കർ, ദീപക് പരമ്പൊൾ, ബേസിൽ ജോസെഫ്, അജു വർഗീസ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് എന്റർടൈനറാണെന്ന സൂചനയാണ് നമ്മുക്ക് ലഭിക്കുന്നത്. പ്രണയവും ആക്ഷനും കോമെഡിയുമെല്ലാം ഉൾപ്പെടുത്തിയാണ് ഉല്ലാസം ഒരുക്കിയിരിക്കുന്നത്. പവിത്ര ലക്ഷ്മി നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രം ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പ്രവീൺ ബാലകൃഷ്ണൻ രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് സ്വരൂപ് ഫിലിപ്പും, എഡിറ്റ് ചെയ്തത് ജോൺ കുട്ടിയുമാണ്.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തീയേറ്ററുകളിലേക്ക്. 'മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള' എന്ന ആദ്യ…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന BSS12 എന്ന് താത്കാലികമായി പേര്…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ റിലീസ് തീയതി പുറത്ത്. 2025,…
വാട്ടർമാൻ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന സുമതി വളവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സൗത്ത് ഇന്ത്യയിലെ പ്രഗത്ഭരായ…
'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന…
2025ന്റെ ആരംഭത്തിലേ വമ്പൻ ഹിറ്റടിക്കാനുള്ള ഒരുക്കത്തിലാണ് ആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ആസിഫ് അലി നായകനായെത്തുന്ന…
This website uses cookies.