[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദളപതി 67: വിജയ്-ലോകേഷ് കനകരാജ് ചിത്രത്തിൽ വില്ലനായി ധനുഷ്?

സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് ഇന്ന് തമിഴിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളാണ്. സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളും വിജയമാക്കിയ അപൂർവം ചിലരിൽ ഒരാളാണ് അദ്ദേഹം. മാനഗരം, കൈതി, മാസ്റ്റർ, ഇപ്പോൾ വിക്രം എന്നീ ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. അതിൽ തന്നെ ഉലക നായകൻ കമൽ ഹാസൻ നായകനായി എത്തിയ വിക്രം ഇപ്പോൾ തമിഴിലെ ഇൻഡസ്ട്രി ഹിറ്റെന്ന നേട്ടത്തിലേക്കാണ് കുതിക്കുന്നത്‌. ഫഹദ് ഫാസിൽ, വിജയ് സേതുപതി, അതിഥി വേഷത്തിൽ സൂര്യ എന്നിവരെത്തിയ ഈ ചിത്രം അത്ര ഗംഭീരമായ പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ഇപ്പോഴിതാ ലോകേഷിന്റെ അടുത്ത ചിത്രത്തെ കുറിച്ചുള്ള ചില റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. മാസ്റ്ററിന് ശേഷം ദളപതി വിജയ്‌യെ നായകനാക്കിയൊരുക്കുന്ന ചിത്രമാണ് ഇനി വരുന്ന ലോകേഷ് കനകരാജ് ചിത്രം. അത് നൂറു ശതമാനവും തന്റെ ശൈലിയിലുള്ള ചിത്രമായിരിക്കുമെന്നാണ് ലോകേഷ് പറയുന്നത്.

ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ആ ചിത്രത്തിൽ വില്ലനായി ധനുഷ് എത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്. വിജയ്‌യുടെ വില്ലനായി സൂപ്പർ താരം ധനുഷെത്തുമെന്ന് റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യ ഗ്ലിറ്റ്‌സാണ്. വിക്രത്തിൽ സൂര്യ ചെയ്ത റോളെക്‌സ്‌ എന്ന കഥാപാത്രത്തെ പോലൊരു വില്ലൻ വേഷമായിരിക്കും ഇതിൽ ധനുഷ് ചെയ്യുക എന്നാണ് സൂചന. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ ഇതുവരെ വന്നിട്ടില്ല എന്നത് കൊണ്ട് തന്നെ, ഇപ്പോഴിത് വെറും ഊഹാപോഹം മാത്രമാണ്. എന്നാൽ വമ്പൻ താരനിരയെ അണിനിരത്തി വിക്രമെന്ന മഹാവിജയമൊരുക്കിയ ആളാണ് ലോകേഷ് എന്നത് കൊണ്ട് തന്നെ, ഇനിയുള്ള തന്റെ ചിത്രങ്ങളിലും ലോകേഷ് ആ രീതി പിന്തുടരാൻ സാദ്ധ്യതകൾ ഏറെയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കൈതി 2, വിക്രം 3, ഇരുമ്പു കൈ മായാവി എന്നീ ചിത്രങ്ങളും ലോകേഷ് പ്ലാൻ ചെയ്യുന്നുണ്ട്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.