ജനപ്രിയ നായകൻ ദിലീപ് നിർമ്മിച്ച ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നായ തട്ടാശ്ശേരി കൂട്ടം ഈ മാസം പ്രേക്ഷകരുടെ മുന്നിലെത്തും. ഇതിന്റെ പോസ്റ്ററുകൾ, ട്രൈലെർ എന്നിവയെല്ലാം വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. ദിലീപിന്റെ സഹോദരൻ അനൂപ് ആദ്യമായി സംവിധാനം ചെയ്ത തട്ടാശ്ശേരി കൂട്ടം ഒരു പക്കാ എന്റെർറ്റൈനെർ ആണെന്ന സൂചനയാണ് ഇവയെല്ലാം നമ്മുക്ക് നൽകിയത്. ഇപ്പോഴിതാ, ഈ ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനവും റിലീസ് ചെയ്തിരിക്കുകയാണ്. പെണ്ണെ നീ പൊന്നെ നീ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം ഒരു കൂട്ടം ചെറുപ്പക്കാരുടെ സൗഹൃദവും പ്രണയവുമെല്ലാം ആഘോഷിക്കുന്ന ഒരു ഗാനമാണ്. സഖി എൽസ വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്. രാം ശരത് ആണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്.
ചിരിയും പ്രണയവും ആക്ഷനും ത്രില്ലും കൂട്ടിയിണക്കി ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഒരു ചിത്രമാകും ഇതെന്ന് ഈ ചിത്രത്തിന്റെ ട്രൈലെർ നമ്മുക്ക് കാണിച്ചു തന്നിരുന്നു. ഇപ്പോൾ വന്നിരിക്കുന്ന ഈ ഗാനവും അതേ ഫീലാണ് നമ്മുക്ക് തരുന്നത്. പ്രശസ്ത യുവ താരം അർജുൻ അശോകൻ നായകനായി എത്തുന്ന ഈ ചിത്രത്തിൽ അനീഷ് ഗോപാൽ, ഉണ്ണി രാജൻ പി ദേവ് , ഗണപതി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. പ്രിയംവദ കൃഷ്ണൻ, വിജയ രാഘവൻ, സിദ്ദിഖ്, അപ്പു, സുരേഷ് മേനോൻ, ഷൈനി സാറ, ശ്രീലക്ഷ്മി എന്നിവരും ഇതിൽ അഭിനയിച്ചിട്ടുണ്ട്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശസ്ത രചയിതാവായ സന്തോഷ് ഏച്ചിക്കാനമാണ്. ജിതിൻ സ്റ്റാൻസിലാവോസ് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് വി സാജനും, ഇതിന്റെ കഥ രചിച്ചത് ജിയോ പിവിയുമാണ്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
This website uses cookies.