[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വണ്ടർ വുമണുമായി അഞ്ജലി മേനോൻ വരുന്നു; ചിത്രത്തിൽ വമ്പൻ താരനിര ?

മലയാളി പ്രേക്ഷകരുടെ പ്രീയപ്പെട്ട സംവിധായകരിലൊരാളാണ് വനിതാ സംവിധായികയായ അഞ്ജലി മേനോൻ. മഞ്ചാടിക്കുരു എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച അഞ്ജലി മേനോൻ, അതിനു ശേഷം രഞ്ജിത് ഒരുക്കിയ കേരളാ കഫേ എന്ന ആന്തോളജി ചിത്രത്തിലെ ഹാപ്പി ജേർണി എന്ന ഭാഗവും, ബാംഗ്ലൂർ ഡേയ്സ്, കൂടെ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. അൻവർ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിന് തിരക്കഥ രചിച്ചതും അഞ്ജലി മേനോനാണ്. ഇപ്പോഴിതാ അവർ തന്റെ പുതിയ ചിത്രവുമായി വരികയാണെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം ഗായിക സയനോര, നടിമാരായ പാർവതി തിരുവോത്ത്, നിത്യ മേനൻ എന്നിവർ പ്രെഗ്നൻസി ടെസ്റ്റ് പോസിറ്റീവ് ആയ ഫോട്ടോ പങ്ക് വെച്ചിരുന്നു. ആന്‍ഡ് ദി വണ്ടര്‍ ബിഗിന്‍സ് എന്ന കുറിപ്പോടെയാണ് ഇവർ ഈ ഫോട്ടോ പങ്ക് വെച്ചത്. അഞ്ജലി മേനോൻ സംവിധാനം ചെയ്യാൻ പോകുന്ന വണ്ടർ വുമൺ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായിരുന്നു ആ പോസ്റ്റ് എന്നാണ് സൂചന.

നാദിയ മൊയ്ദു, പാർവതി തിരുവോത്ത്, നിത്യ മേനോൻ, പദ്മ പ്രിയ, അർച്ചന പദ്മിനീ എന്നിവര്‍ ഈ സിനിമയിൽ ഗർഭിണികളായി വേഷമിടുന്നു എന്നാണ് വാർത്തകൾ പറയുന്നത്. ഇവരെ കൂടാതെ ഗായിക സയനോര, രജിഷ വിജയൻ, ആസിഫ് അലി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നുണ്ട്. അധികം വൈകാതെ തന്നെ ഈ ചിത്രം പ്രഖ്യാപിക്കുമെന്നാണ് സൂചന. മമ്മൂട്ടി നായകനായ പുഴുവിന് ശേഷം പാർവതി അഭിനയിക്കുന്ന മലയാള ചിത്രമാകും ഈ അഞ്ജലി മേനോൻ ചിത്രമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 day ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.