ടെലിവിഷൻ ഷോകളിലൂടെയും മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും അതുപോലെ ഒരുപിടി മലയാള ചിത്രങ്ങളിലൂടെയും പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടിയാണ് പേർളി. ബിഗ് ബോസ് ഷോയിൽ ഒപ്പമുണ്ടായിരുന്ന നടൻ ശ്രീനിഷുമായി പ്രണയത്തിൽ ആയ പേർളി പിന്നീട് ശ്രീനിഷിനെ വിവാഹം ചെയ്യുകയും ചെയ്തു. ഇപ്പോൾ ഗർഭിണിയായ പേർളി തന്റെ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ പേർളിയും ശ്രീനിഷും ഇപ്പോൾ പങ്കു വെച്ചിരിക്കുന്ന ഒരു വീഡിയോ ഏറെ വൈറൽ ആവുകയാണ്. നിറവയറുമായി നൃത്തം ചെയ്യുന്ന പേർളിയുടെ വീഡിയോ ആണ് അവർ പങ്കു വെച്ചിരിക്കുന്നത്. ബേബി മാമാ എന്ന ഇംഗ്ലീഷ് ഗാനത്തിന് പേർളി നൃത്തം വെക്കുന്ന ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് ഭർത്താവ് ശ്രീനിഷ് തന്നെയാണ്. പേർളി മാണിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.
ഇപ്പോൾ ബോളിവുഡ് ചിത്രത്തിൽ വരെയഭിനയിച്ചു ഇന്ത്യ മുഴുവൻ ശ്രദ്ധ നേടിയിരിക്കുകയാണ് പേർളി. അഭിഷേക് ബച്ചൻ നായകനായ ലുഡോ എന്ന ചിത്രത്തിലാണ് പേർളി അഭിനയിച്ചത്. ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ഈ ചിത്രം ഗംഭീര പ്രേക്ഷക – നിരൂപക പ്രതികരണം നേടി വലിയ വിജയമാണ് നേടിയത്. ഇതിൽ മലയാളി നേഴ്സ് ആയാണ് പേർളി അഭിനയിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. അഭിഷേക് ബച്ചന് ഒപ്പം, രാജ് കുമാർ റാവു, പങ്കജ് ത്രിപാഠി, ആദിത്യ റോയ് കപൂർ, സന ഫാത്തിമ, സാന്യ മൽഹോത്ര എന്നിവരും അഭിനയിക്കുന്ന ഈ ബോളിവുഡ് ചിത്രം സംവിധാനം ചെയ്തത് അനുരാഗ് ബസു ആണ്. ലൈഫ് ഇൻ എ മെട്രോ, ബർഫി എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകനാണ് അദ്ദേഹം.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.