[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

രാജമൗലിയുടെ ചിത്രത്തിന്റെ ഭാഗമായി മോഹൻലാലും ആമിർ ഖാനും..!

ബാഹുബലി സീരിസ് ഒരുക്കി ഇന്ത്യൻ സിനിമയിലെ ഏറ്റവും മൂല്യമുള്ള സംവിധായകരിൽ ഒരാളായി മാറിയ എസ് എസ് രാജമൗലി ഇപ്പോൾ തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ്. ആര്‍ ആര്‍ ആര്‍ എന്നാണ് ഈ ചിത്രത്തിന് നൽകിയ പേര്. ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവർ നായക വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം അജയ് ദേവ്ഗൺ, ബോളിവുഡ് താര സുന്ദരി ആലിയ ഭട്ട്, തമിഴ് താരം സമുദ്രക്കനി, അന്തർദേശീയ താരങ്ങളായ ഒലിവിയ മോറിസ്, റേ സ്റ്റീവന്‍സണ്‍, അലിസണ്‍ ഡൂഡി എന്നിവരും അഭിനയിക്കുന്നുണ്ട്. റാം ചരൺ, ജൂനിയർ എൻ ടി ആർ എന്നിവരുടെ ഫസ്റ്റ് ലുക്ക് വീഡിയോകൾ ഇതിനോടകം പുറത്തു വിടുകയും വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയും ചെയ്തു. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടറായ മലയാളം സൂപ്പർ താരം മോഹൻലാൽ, ബോളിവുഡിന്റെ മിസ്റ്റർ പെർഫെക്ഷനിസ്റ് ആയ ആമിർ ഖാൻ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാകും. ഈ ചിത്രത്തിന്റെ വിവിധ ഭാഷകളിലെ പതിപ്പുകളിൽ ശബ്ദ വിവരണം നല്കാൻ ആണ് ഇരുവരും എത്തുക എന്നാണ് സൂചന.

മോഹൻലാൽ മലയാളം വിവരണവും ആമിർ ഖാൻ ഹിന്ദി വിവരണവും നൽകുമ്പോൾ തെലുങ്കിൽ വിവരണം നൽകുന്നത് ചിരഞ്ജീവിയും, കന്നഡയിൽ ഡോക്ടർ ശിവരാജ് കുമാറും തമിഴിൽ വിജയ് സേതുപതിയും ആവും എന്നാണ് സൂചന. ഇതിന്റെ ഒഫീഷ്യൽ ആയുള്ള പ്രഖ്യാപനം ഉണ്ടായിട്ടില്ല എങ്കിലും ഇവർ ആയിരിക്കും വിവരണം നല്കാൻ എത്തുക എന്നാണ് തെലുങ്കു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാം ചരണും ജൂനിയര്‍ എന്‍ടിആറും അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിക്കാനുള്ള ശബ്ദസാന്നിധ്യമായാവും മേൽ പറഞ്ഞ നടൻമാർ എത്തുക.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

19 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

19 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.