[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഉർവശി ചെയ്‌ത പല കഥാപാത്രങ്ങളും ഇന്ന് ഏറ്റവും നന്നായി ചെയ്യാൻ കഴിവുള്ള താരം അനുശ്രീയാണെന്ന് തോന്നിയിട്ടുണ്ട്: സത്യൻ അന്തിക്കാട്

തലയണമന്ത്രം എന്ന ചിത്രം മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന വേളയിൽ ഓർമ്മകൾ പങ്കുവെച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. സ്വാഭാവികമായ അവതരണം കൊണ്ട് ഉര്‍വ്വശി അനശ്വരമാക്കിയ കാഞ്ചന എന്ന കഥാപാത്രം മലയാള സിനിമയിലെ തിളക്കമാര്‍ന്ന അധ്യായമാണെന്ന് സംശയമില്ലാതെ പറയാനാകും. ഉർവശി ഇല്ലായിരുന്നെങ്കിൽ തലയണമന്ത്രം എന്ന സിനിമ താൻ എടുക്കില്ലായിരുന്നുവെന്നും, ഉർവശി ഉണ്ടാകുന്ന കാലം വരെ താൻ ആ ചിത്രം മാറ്റിവച്ചേനെയെന്നും സത്യൻ അന്തിക്കാട് പറയുന്നു. ഇമേജിനെ ഭയക്കുന്ന ഒരു നടിയല്ല ഉർവശി. എന്തു വേഷവും ചെയ്യാൻ അവർ തയ്യാറാണ്. ഒരു നല്ല കഥയുടെ ഭാഗമാകാനാണ് അവർ ശ്രമിക്കുന്നത്. ആത്മാർഥതയോടെയും അർപ്പണബോധത്തോടെയുമാണ് അവർ കഥാപാത്രങ്ങളെ സമീപിക്കുന്നത്. ഉർവശിയ്ക്ക് സിനിമയോടുള്ള ആത്മാർത്ഥത കണ്ടു പഠിക്കേണ്ടതാണെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

ഇന്നത്തെ കാലത്ത് തലയണമന്ത്രം എന്ന ചിത്രത്തിന് പ്രസക്തി കുറവാണ്. ഇന്ന് ആ ചിത്രം എടുത്താലും ഈ രൂപത്തിൽ ആയിരിക്കണം എന്നില്ല. ഇന്ന് കാഞ്ചനയേയും സുകുമാരനേയും കണ്ടാൽ ആളുകൾ അയ്യേ എന്ന് പറയും. കാരണം ഇത്തരത്തിലുള്ള ആളുകളും കോളനികളും ഇപ്പോൾ ഇല്ല. അന്നത്തെ കാലത്ത് ഉർവശി ചെയ്ത പല കഥാപാത്രങ്ങളും ഇന്ന് ഏറ്റവും നന്നായി ചെയ്യാൻ കഴിവുള്ള താരം അനുശ്രീയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഏത് കഥാപാത്രവും ഒരു തടസവും ബുദ്ധിമുട്ടും ഇല്ലാതെ ചെയ്യാൻ അനുശ്രീക്ക് കഴിയും. ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമയൊക്കെ അസാധ്യമായി ചെയ്തിട്ടുണ്ട്. തലയണമന്ത്രത്തെ ഇപ്പോൾ അനുശ്രീയുടെ രൂപത്തിൽ വേണമെങ്കിൽ കാണാം. പക്ഷേ ഉർവശിക്കൊരു റീപ്ലേസ്മെന്റ് ഇല്ലെന്നും സത്യൻ അന്തിക്കാട് പറയുന്നു.

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഉര്‍വശി. നായികാ പ്രാധാന്യമുള്ള നിരവധി ചിത്രങ്ങളാണ് താരം അഭിനയിച്ചത്. പിന്നീട് സിനിമയിൽ നിന്ന് ഇടവേള എടുത്തെങ്കിലും അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചുവന്നു. ഹാസ്യ കഥാപാത്രങ്ങളും ഇമോഷണല്‍ രംഗങ്ങളുമെല്ലാം ഒരേപോലെ ചെയ്ത് ഫലിപ്പിക്കുന്ന ഉർവശിയുടെ കഴിവ് പുത്തൻപുതു കാലൈ, സൂരറൈ പോട്ര്, മൂക്കുത്തി അമ്മൻ എന്നീ സിനിമകളിലെ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

20 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

20 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.