പ്രശസ്ത നടനും രചയിതാവുമായ അനൂപ് മേനോൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് പദ്മ. കിംഗ് ഫിഷ് എന്ന ചിത്രത്തിന് ശേഷം അനൂപ് മേനോനൊരുക്കിയ ഈ ചിത്രം വൈകാതെ റിലീസിനൊരുങ്ങുകയാണ്. അതിനു മുൻപായി ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകരുടെ മുന്നിലെത്തിക്കഴിഞ്ഞു. അനൂപ് മേനോൻ തന്നെ വരികളെഴുതിയ പവിഴ മന്താര എന്ന് തുടങ്ങുന്ന ഗാനമാണിപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. രാജ്‌കുമാർ രാധാകൃഷ്ണൻ ആലപിച്ച ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് നിനോയ് വർഗീസാണ്. അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത് അദ്ദേഹവും ദേശീയ അവാർഡ് ജേതാവായ നടി സുരഭി ലക്ഷ്മിയുമാണ്. മ്യൂസിക് 24 x 7 ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇന്ന് വന്ന പുതിയ ഗാനം പ്രേക്ഷകരുടെ മുന്നിലെത്തിയത്.
നേരത്തെ ഈ ചിത്രത്തിലെ കനൽകാറ്റിലെങ്ങോ എന്ന വിജയ് യേശുദാസ് പാടിയ ഗാനവും, കാണാതെ കണ്ണിനുള്ളില്‍ എന്ന ഹരിശങ്കർ പാടിയ ഗാനവും പ്രേക്ഷകരുടെ മുന്നിലെത്തുകയും മികച്ച ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ശങ്കര്‍ രാമകൃഷ്ണന്‍, ശ്രുതി രജനീകാന്ത്, മെറീന മൈക്കിള്‍ തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ, ഒട്ടേറെ പുതുമുഖങ്ങളും വേഷമിടുന്നുണ്ട്. മഹാദേവന്‍ തമ്പി ഛായാഗ്രഹണവും സിയാൻ എഡിറ്റിംഗും നിരവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയൊരുക്കിയിരിക്കുന്നതും അനൂപ് മേനോന്‍ തന്നെയാണ്. ചിത്രത്തിന്റെതായി ഇതിനോടകം പുറത്തിറങ്ങിയ ടീസറുകളും പോസ്റ്ററുകളും, അതുപോലെ ശ്രുതി രജനികാന്തിന്റെ ടിക് ടോക് ഡാന്‍സ് ഉള്‍പ്പെടുത്തിയ വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.