[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പുത്തൻ മേക്കോവറിൽ ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്..!

മലയാള സിനിമയുടെ പുതുതലമുറയിലെ ഏറ്റവും മികച്ച നടിമാരിലൊരാളാണ് ഐശ്വര്യ ലക്ഷ്മി. മികച്ച ചിത്രങ്ങളുടെ ഭാഗമായി നമ്മുടെ മുന്നിലെത്തിയിട്ടുള്ള ഈ നായികാ നടി, തന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും വലിയ ആരാധക വൃന്ദത്തെയാണ് നേടിയെടുത്തിട്ടുള്ളത്. നാടൻ പെണ്കുട്ടിയായും മോഡേൺ വേഷത്തിലും ഒരുപോലെ തിളങ്ങുന്ന ഈ നടി, സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. അത്കൊണ്ട് തന്നെ ഐശ്വര്യയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോഴിതാ, തന്റെ പുതിയ മേക്കോവർ ചിത്രങ്ങളാണ് ഐശ്വര്യ ലക്ഷ്മി പങ്കു വെച്ചിരിക്കുന്നത്. ഇൻസ്റാഗ്രാമിലൂടെ ഐശ്വര്യ ലക്ഷ്മി പങ്കു വെച്ച ഈ ചിത്രങ്ങൾ നിമിഷങ്ങൾ കൊണ്ടാണ് ആരാധകർക്കിടയിൽ ട്രെൻഡിങ്ങായി മാറിയത്.

2017 പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന നിവിൻ പോളി ചിത്രത്തിലെ നായികാ വേഷം ചെയ്തു അരങ്ങേറ്റം കുറിച്ച ഐശ്വര്യ ലക്ഷ്മി പിന്നീട് മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗര്ണമിയും, അര്ജന്റീന ഫാൻസ്‌ കാട്ടൂർ കടവ്, ബ്രദേഴ്‌സ് ഡേ, ലാഫിങ് ബുദ്ധ, കാണെക്കാണെ, അർച്ചന 31 നോട്ട് ഔട്ട് എന്നീ മലയാള ചിത്രങ്ങളും, ആക്ഷൻ, ജഗമേ തന്തിരം, ഇനി വരാനുള്ള ബ്രഹ്മാണ്ഡ മണി രത്‌നം ചിത്രമായ പൊന്നിയിൻ സെൽവൻ എന്നീ തമിഴ് ചിത്രങ്ങളും ചെയ്തു. ഗോഡ്‌സെ എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിക്കാൻ പോകുന്ന ഐശ്വര്യ ലക്ഷ്മി, ഇപ്പോൾ ചെയ്യുന്നത് കുമാരി, ബിസ്മി സ്പെഷ്യൽ എന്നീ മലയാള ചിത്രങ്ങളും, ക്യാപ്റ്റൻ എന്ന തമിഴ് ചിത്രവുമാണ്. ഗട്ട ഗുസ്തി എന്നൊരു തമിഴ്- തെലുങ്കു ദ്വിഭാഷാ ചിത്രവും ഐശ്വര്യ ചെയ്യുന്നുണ്ട്.

ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.