[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

അനൂപ് മേനോന്റെ സംവിധാനത്തിൽ പദ്മ; ചിത്രത്തിലെ പുത്തൻ വീഡിയോ സോങ് കാണാം..!

പ്രശസ്ത നടനും രചയിതാവുമായ അനൂപ് മേനോൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് പദ്മ. കിംഗ് ഫിഷ് എന്ന ചിത്രത്തിന് ശേഷം അനൂപ് മേനോനൊരുക്കിയ ഈ ചിത്രം വൈകാതെ റിലീസിനൊരുങ്ങുകയാണ്. അതിനു മുൻപായി ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകരുടെ മുന്നിലെത്തിക്കഴിഞ്ഞു. അനൂപ് മേനോൻ തന്നെ വരികളെഴുതിയ പവിഴ മന്താര എന്ന് തുടങ്ങുന്ന ഗാനമാണിപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. രാജ്‌കുമാർ രാധാകൃഷ്ണൻ ആലപിച്ച ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് നിനോയ് വർഗീസാണ്. അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത് അദ്ദേഹവും ദേശീയ അവാർഡ് ജേതാവായ നടി സുരഭി ലക്ഷ്മിയുമാണ്. മ്യൂസിക് 24 x 7 ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇന്ന് വന്ന പുതിയ ഗാനം പ്രേക്ഷകരുടെ മുന്നിലെത്തിയത്.

നേരത്തെ ഈ ചിത്രത്തിലെ കനൽകാറ്റിലെങ്ങോ എന്ന വിജയ് യേശുദാസ് പാടിയ ഗാനവും, കാണാതെ കണ്ണിനുള്ളില്‍ എന്ന ഹരിശങ്കർ പാടിയ ഗാനവും പ്രേക്ഷകരുടെ മുന്നിലെത്തുകയും മികച്ച ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ശങ്കര്‍ രാമകൃഷ്ണന്‍, ശ്രുതി രജനീകാന്ത്, മെറീന മൈക്കിള്‍ തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ, ഒട്ടേറെ പുതുമുഖങ്ങളും വേഷമിടുന്നുണ്ട്. മഹാദേവന്‍ തമ്പി ഛായാഗ്രഹണവും സിയാൻ എഡിറ്റിംഗും നിരവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയൊരുക്കിയിരിക്കുന്നതും അനൂപ് മേനോന്‍ തന്നെയാണ്. ചിത്രത്തിന്റെതായി ഇതിനോടകം പുറത്തിറങ്ങിയ ടീസറുകളും പോസ്റ്ററുകളും, അതുപോലെ ശ്രുതി രജനികാന്തിന്റെ ടിക് ടോക് ഡാന്‍സ് ഉള്‍പ്പെടുത്തിയ വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.