നടൻ വിനീത് കുമാറിന്റെ സംവിധാനത്തിൽ ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം പവി കെയർ ടേക്കറിന്റെ ടീസർ പുറത്തിറങ്ങി.1.46 മിന്റുള്ള ടീസറിൽ വിന്റജ് ദിലീപിനെ കാണാൻ സാധിക്കുന്നു എന്നതിൽ ദിലീപ് ആരാധകർ ആവേശത്തിലാണ്. 5 ലക്ഷത്തിൽ പരം കാഴ്ചക്കാരുമായി ടീസർ ട്രെൻഡിങ്ങിലാണ്.വിനീത് കുമാറിന്റെ സംവിധാനത്തിൽ ഇറങ്ങുന്ന മൂന്നാമത്തെ ചിത്രമാണിത്.
ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാർ അണിനിരക്കുന്ന ഈ ചിത്രത്തിൽ ജോണി ആന്റണി, രാധിക ശരത്കുമാർ,ധർമജൻ ബോൾഗാട്ടി, സഫടികം ജോർജ് തുടങ്ങിയ ഒരു വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.
ഗ്രാൻഡ് പ്രോഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രാജേഷ് രാഘവന്റെതാണ്. ഛായഗ്രഹകൻ – സനു താഹിർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് – അനൂപ് പത്മനാഭൻ, കെ. പി വ്യാസൻ, എഡിറ്റർ -ദീപു ജോസഫ്, സംഗീതം – മിഥുൻ മുകുന്ദൻ, ഗാനരചന – ഷിബു ചക്രവർത്തി, വിനായക് ശശികുമാർ, പ്രൊജക്റ്റ് ഹെഡ് – റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ ഡിസൈൻ – നിമേഷ് എം താനൂർ, പ്രൊഡക്ഷൻ കൺട്രോളർ – രഞ്ജിത് കരുണാകരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – രാകേഷ് കെ രാജൻ,കോസ്റ്റ്യൂം – സഖി എൽസ, മേക്കപ്പ് -റോണെക്സ് സേവ്യർ, സൗണ്ട് ഡിസൈൻ – ശ്രീജിത്ത് ശ്രീനിവാസൻ, പി. ആർ. ഓ – എ. എസ്. ദിനേശ്, സ്റ്റിൽസ് – രാംദാസ് മാത്തൂർ, ഡിസൈൻസ് – യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് – സുജിത് ഗോവിന്ദൻ, കണ്ടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ – പപ്പെറ്റ് മീഡിയ
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.