ചിമ്പു മാസ് ഗെറ്റപ്പിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പത്തു തല’ യുടെ ട്രെയിലർ റീലിസായി നാലാം നാള് പിന്നീടുമ്പോൾ യൂട്യൂബിൽ 16 മില്യൺ കാഴ്ചക്കാരുമായി ട്രെൻഡ് ലിസ്റ്റിൽ നാലാം സ്ഥാനം നിലനിർത്തുന്നു. ഒബെലി എൻ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചിമ്പു, ഗൗതം കാർത്തിക്, പ്രിയ ഭവാനി ശങ്കർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിമ്പു മാസ് ലുക്ക്നായകനായെത്തുമ്പോൾ ഗൗതം കാർത്തിക് പോലീസ് വേഷത്തിലാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻറെ ട്രെയിലർ പുറത്തുവന്നതോടെ ഒരു ആക്ഷൻ പായ്ക്ക് ചിത്രം ആരാധകർക്ക് തീർച്ചയായും പ്രതീക്ഷിക്കാം.
രണ്ട് മിനിറ്റ് പതിനാറ് സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലറിൽ ചെമ്പുവിന്റെ സ്ക്രീൻ പ്രസൻസും പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. ഗൗതം വാസുദേവ് മേനോൻ, സന്തോഷ് പ്രതാപ്, റെഡിൻ കിംഗ്സ്ലി, കലൈയരശൻ, ടീജയ് അരുണാസലം, മലയാളത്തിന്റെ പ്രിയപ്പെട്ട നടി അനുസിത്താര തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ‘മാനാട്’, ‘വേണ്ടു തനിനിറം കാട്’ എന്നീ ചിത്രങ്ങൾക്ക് ശേഷം സിമ്പുവിന്റെ ഹിറ്റ് ചിത്രം ആയിരിക്കും ഇതെന്നാണ് പ്രേക്ഷകർ ട്രെയിലർ കണ്ടു വിലയിരുത്തുന്നത്.
കന്നഡ ചിത്രമായ ‘മഫ്തി’യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ പോലീസ്-ഗ്യാങ്സ്റ്റർ ഡ്രാമയാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രം മാർച്ച് 30ന് തിയേറ്ററുകളിൽ എത്തും. ജില്ലു ഒരു കാതൽ, നെടുഞ്ചാലൈ എന്നീ ചിത്രങ്ങളിലൂടെ പ്രിയങ്കരനായ സംവിധായകൻ ഒബേലി എൻ കൃഷ്ണ നീണ്ട ഒരിടവേളക്കുശേഷം സംവിധാനത്തിൽ ഒരുക്കുന്ന ചിത്രം കൂടിയാണ് പത്തു തല.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.