[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ജൂഡിന്റെ മഹാപ്രളയം ‘2018’ റിലീസിനെത്തുന്നു

2018ലെ മഹാപ്രളയം കേരളക്കരയെ പിടിച്ചു കുലുക്കിയ ദുരന്തമായിരുന്നു. അപ്രതീക്ഷിതമായി വന്ന ദുരന്തത്തിൽ ഒരുപാട് പേർക്ക് ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടിരുന്നു. ദുരന്തത്തിന് ശേഷം ദുരന്തമുഖത്ത് നിന്നവരെ ഓർമിച്ചുകൊണ്ട് അവരുടെ സങ്കടങ്ങളും തിരിച്ചുവരവുകളും അണിയറയിൽ എത്തിക്കുകയാണെന്ന് ജൂഡ് ആന്തണി ജോസഫ് പങ്കുവെച്ചിരുന്നു. അങ്ങനെയാണ് “2018 Every One is A Hero” എന്ന ചിത്രം പിറവികൊള്ളുന്നത്. ഇപ്പോഴിതാ സിനിമ ഏപ്രിൽ 21ന് പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണെന്നാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ട ഏറ്റവും പുതിയ വാർത്ത. ഏറെ നാളത്തെ ചിത്രീകരണത്തിന് ശേഷം പ്രേക്ഷകർ കാത്തിരുന്നതുപോലെ ചിത്രം പ്രദർശനത്തിന് എത്തിക്കുകയാണ്. മലയാള സിനിമയിലെ പ്രമുഖ നടന്മാർ ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

പ്രളയ ദിനങ്ങളെ റിയലിസ്റ്റിക്കായി തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങൾ പ്രേക്ഷകർക്കു മുന്നിലെത്തിക്കും. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടക്കം സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് “2018 Every One is A Hero” ചിത്രം നിർമ്മിച്ചിരിക്കുന്നത്.  മലയാളത്തിൻറെ പ്രിയപ്പെട്ട താരങ്ങളായ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ്അലി, രഞ്ജി പണിക്കർ ജാഫർ ഇടുക്കി, ജൂഡ്ആന്തണി ജോസഫ്, അജു വർഗ്ഗീസ്,ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, സിദ്ദിഖ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ്ണ ബാലമുരളി, ശിവദ, തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നത്.

കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയാണ് ചിത്രത്തിൻറെ പ്രൊഡക്ഷൻ ബാനർ. അഖിൽ ജോർജ്ജാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. മോഹൻദാസാണ് പ്രൊഡക്ഷൻ ഡിസൈനർ ചിത്രസംയോജനം വഹിക്കുന്നത് ചമൻ ചാക്കോ. സംഗീതം നോബിൻ പോൾ എന്നിവരാണ്.

webdesk

Recent Posts

പ്രിൻസ് ജോയ് ചിത്രം ‘ടൈറ്റൻസ്’ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; തരംഗമായി റിലീസ് ടീസർ, ആഗോള റിലീസ് ഒക്ടോബർ 22ന്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന പ്രിൻസ് ജോയ് ചിത്രം ‘ടൈറ്റൻസി’ന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഒക്ടോബർ 22ന് ആഗോളതലത്തിൽ…

1 day ago

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

4 days ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

5 days ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 weeks ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 weeks ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 weeks ago

This website uses cookies.