[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

16 മില്യൺ കാഴ്ചക്കാരുമായി ട്രെൻഡിങ് നിലനിർത്തി ചിമ്പു

ചിമ്പു മാസ് ഗെറ്റപ്പിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പത്തു തല’ യുടെ ട്രെയിലർ റീലിസായി നാലാം നാള് പിന്നീടുമ്പോൾ യൂട്യൂബിൽ 16 മില്യൺ കാഴ്ചക്കാരുമായി ട്രെൻഡ് ലിസ്റ്റിൽ നാലാം സ്ഥാനം നിലനിർത്തുന്നു. ഒബെലി എൻ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചിമ്പു, ഗൗതം കാർത്തിക്, പ്രിയ ഭവാനി ശങ്കർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ചിമ്പു മാസ് ലുക്ക്നായകനായെത്തുമ്പോൾ ഗൗതം കാർത്തിക് പോലീസ് വേഷത്തിലാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻറെ ട്രെയിലർ പുറത്തുവന്നതോടെ  ഒരു ആക്ഷൻ പായ്ക്ക് ചിത്രം ആരാധകർക്ക് തീർച്ചയായും പ്രതീക്ഷിക്കാം.

രണ്ട് മിനിറ്റ് പതിനാറ് സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലറിൽ ചെമ്പുവിന്റെ സ്ക്രീൻ പ്രസൻസും പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. ഗൗതം വാസുദേവ് ​​മേനോൻ, സന്തോഷ് പ്രതാപ്, റെഡിൻ കിംഗ്സ്ലി, കലൈയരശൻ, ടീജയ് അരുണാസലം, മലയാളത്തിന്റെ പ്രിയപ്പെട്ട നടി അനുസിത്താര തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.  ‘മാനാട്’, ‘വേണ്ടു തനിനിറം കാട്’ എന്നീ ചിത്രങ്ങൾക്ക് ശേഷം സിമ്പുവിന്റെ ഹിറ്റ് ചിത്രം ആയിരിക്കും ഇതെന്നാണ് പ്രേക്ഷകർ ട്രെയിലർ കണ്ടു വിലയിരുത്തുന്നത്.

കന്നഡ ചിത്രമായ ‘മഫ്തി’യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ പോലീസ്-ഗ്യാങ്സ്റ്റർ ഡ്രാമയാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രം മാർച്ച് 30ന് തിയേറ്ററുകളിൽ എത്തും. ജില്ലു ഒരു കാതൽ, നെടുഞ്ചാലൈ എന്നീ ചിത്രങ്ങളിലൂടെ പ്രിയങ്കരനായ സംവിധായകൻ ഒബേലി എൻ കൃഷ്ണ നീണ്ട ഒരിടവേളക്കുശേഷം സംവിധാനത്തിൽ ഒരുക്കുന്ന ചിത്രം കൂടിയാണ് പത്തു തല.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.