ജോസഫ് എന്ന സൂപ്പർ ഹിറ്റിനും, മാമാങ്കം എന്ന ബിഗ് ബഡ്ജറ്റ് മമ്മൂട്ടി ചിത്രത്തിനും ശേഷം എം പത്മകുമാർ സംവിധാനം ചെയ്ത പത്താം വളവ് എന്ന ത്രില്ലർ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്താൻ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസമാണ് ഇതിന്റെ ആദ്യ ടീസർ പുറത്തു വിട്ടത്. വളരെ തീവ്രമായ അഭിനയ മുഹൂർത്തങ്ങളും കഥാ സന്ദർഭങ്ങളും പ്രേക്ഷകർക്ക് സമ്മാനിക്കാൻ സാധ്യത ഉള്ള ഒരു ത്രില്ലർ ആയി പത്താം വളവ് മാറുമെന്ന സൂചനയാണ് ഇതിന്റെ ടീസർ നമ്മുക്ക് നൽകുന്നത്. ഇതിനോടകം ഇതിന്റേതായി പുറത്തു വന്ന പോസ്റ്ററുകളും ശ്രദ്ധ നേടിയെടുത്തിരുന്നു. ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് അഭിലാഷ് പിള്ള ആണ്. പ്രശസ്ത നടന്മാരായ സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിൽ അതിഥി രവിയും സ്വാസികയും ആണ് നായികാ വേഷങ്ങൾ ചെയ്യുന്നത്.
ഇവരെ കൂടാതെ അജ്മൽ അമീർ, അനീഷ് ജി മേനോൻ, സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു,നന്ദൻ ഉണ്ണി, ജയകൃഷ്ണൻ,ഷാജു ശ്രീധർ, നിസ്‌താർ അഹമ്മദ്,തുഷാര പിള്ള, അമ്പിളി തുടങ്ങിയവരും അഭിനയിക്കുന്ന ഈ ചിത്രം നിർമ്മിച്ചത് യു ജി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ എന്നിവർ ചേർന്നാണ്. ബോളിവുഡ് നിർമ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ഈ ചിത്രത്തിലൂടെ ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നുണ്ട് എന്നതും എടുത്തു പറയണം. ത്രില്ലർ മൂഡിൽ കഥ പറയുന്ന ചിത്രമാണെങ്കിലും കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യം ഉള്ള ഒരു കഥയാണ് പത്താം വളവിലൂടെ അവതരിപ്പിക്കുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രതീഷ് റാമും, എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദും, സംഗീതമൊരുക്കിയത് രെഞ്ജിൻ രാജുമാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.