പ്രശസ്ത മലയാള നടി പാർവതി തിരുവോത്ത് ഇപ്പോൾ ബോളിവുഡിലും ശ്രദ്ധ നേടിയ നടിയായി മാറിയിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ചിത്രങ്ങളും അഭിനയിച്ചു കയ്യടി നേടിയ ഈ താരം, തന്റെ അഭിനയ മികവ് കൊണ്ട് പുതിയ ഉയരങ്ങൾ താണ്ടുകയാണ്. മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനായ ഡബ്ള്യു സി സിയുടെ സജീവ പ്രവർത്തക എന്ന നിലയിലും പാർവതി എപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ പാർവതിയുടെ ഒരു പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ആമസോൺ പ്രൈം രണ്ടു ദിവസം മുൻപ് അവരുടെ പ്ലാറ്റ്‌ഫോമിൽ ഇനി വരാനുള്ള ഇന്ത്യൻ സീരീസുകളും സിനിമകളും ലോഞ്ച് ചെയ്യുന്ന ഒരു ചടങ്ങു നടത്തി. പ്രശസ്ത ബോളിവുഡ് സംവിധായകൻ കരൺ ജോഹർ ആയിരുന്നു ആ ചടങ്ങിന്റെ അവതാരകൻ. ആ ചടങ്ങിൽ പങ്കെടുക്കാൻ വളരെ ഗ്ലാമറസ് ആയാണ് പാർവതി എത്തിയത്. ആ ചടങ്ങിൽ നിന്നുള്ള അവരുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ആമസോൺ പ്രൈം നിർമിക്കുന്ന ധൂത എന്ന പുതിയ ഒറിജിനൽ സീരിസിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് പാർവതി സ്റ്റേജിൽ എത്തിയത്. ഈ സീരിസിൽ പാർവതി, തെലുങ്കു യുവ താരം നാഗ ചൈതന്യ, ബോളിവുഡ് താരം പ്രാചി ദേശായി. പ്രിയ ഭവാനി ശങ്കർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഒരു സൂപ്പർ നാച്ചുറൽ ഹൊറർ സീരിസ് ആയാണ് ധൂത ഒരുങ്ങുന്നത് എന്നും ആമസോൺ പ്രൈം പുറത്തു വിട്ടിട്ടുണ്ട്. പ്രശസ്ത സംവിധായകൻ വിക്രം കുമാർ ഒരുക്കുന്ന ഈ സീരിസ് ഈ വർഷം തന്നെ സ്ട്രീമിങ് ആരംഭിക്കും. മമ്മൂട്ടി നായകനായ പുഴു എന്ന ചിത്രമാണ് ഇനി പാർവതി അഭിനയിച്ചു പുറത്തു വരാൻ ഉള്ളത്. അതും ഒടിടി റിലീസ് ആയി സോണി ലൈവിലാണ് എത്തുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.