[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അല്ലു അർജുൻ മാറി, പിന്നാലെ യാഷും; കോടികളുടെ പുകയില പരസ്യം ഒഴിവാക്കി താരങ്ങൾ..!

പ്രശാന്ത് നീൽ ഒരുക്കിയ കെജിഎഫിലൂടെ ലോകം മുഴുവൻ ആരാധകരെ നേടിയ കന്നഡ സൂപ്പർ താരമാണ്, റോക്കിങ് സ്റ്റാർ യാഷ്. ഇപ്പോഴിതാ അദ്ദേഹം കോടികളുടെ പാൻ മസാല പരസ്യം വേണ്ടെന്ന് വെച്ചാണ് വമ്പൻ ജനശ്രദ്ധ നേടുന്നത്. പാൻ മസാല ഉൽപ്പന്നങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്നും, തന്റെ ആരാധകരുടെയും  ഫോളോവേഴ്‌സിന്റേയും താൽപ്പര്യങ്ങളെ മാനിച്ചുകൊണ്ട് താൻ പാൻ മസാല പരസ്യത്തിൽ നിന്ന് ഒഴിവായിരിക്കുകയാണെന്നാണ് യാഷ് പത്രക്കുറിപ്പിലൂടെ പറയുന്നത്. കുറച്ചു നാൾ മുമ്പ് തെലുങ്കിലെ ഐക്കൺ സ്റ്റാർ അല്ലു അർജുനും ഒരു പ്രമുഖ പുകയില കമ്പനിയുടെ പരസ്യത്തിൽ നിന്നും  പിന്മാറി ശ്രദ്ധ നേടിയിരുന്നു. പരസ്യത്തിനായി കോടികളാണ് അല്ലു അര്ജുന് അന്ന് വാ​ഗ്ദാനം ചെയ്തതെങ്കിലും താരം അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. താൻ ഇത്തരം പരസ്യ ചിത്രത്തിൽ അഭിനയിച്ചാൽ അത് പ്രേക്ഷകർക്കിടയിൽ തെറ്റായ മാതൃകയുണ്ടാക്കും എന്നതിനാലാണ് അല്ലു അർജുൻ പിന്മാറിയതെന്നും അന്ന് വന്ന വാർത്തകൾ സൂചിപ്പിക്കുന്നു.

അല്ലു അർജുൻ, യാഷ് എന്നിവർ വ്യക്തിപരമായി പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കാറില്ല എന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ്, ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാർ പാൻ മസാല പരസ്യ ചിത്രത്തിൽ അഭിനയിച്ചതിന് ആരാധകരോട് മാപ്പ് പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധം ഉയർന്നപ്പോഴാണ് അക്ഷയ് കുമാർ ഈ പരസ്യത്തിൽ നിന്നും പിന്മാറിയത്. ബോളിവുഡ് സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, രൻവീർ സിങ് എന്നിവരാണ് പാൻ മസാല പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്ന പ്രമുഖർ. ഏതായാലും ഇത്തരം പരസ്യങ്ങളിൽ നിന്ന് പിന്മാറി തെന്നിന്ത്യൻ താരങ്ങൾ മാതൃകയായി മാറുകയാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.