കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ എന്നിവർ പ്രധാന വേഷം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാൽ നായകനായ ലൂസിഫർ ഒരുക്കി സംവിധായകനായി അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് സുകുമാരൻ മോഹൻലാലിനെ തന്നെ നായകനാക്കി സംവിധാനം ചെയ്ത തന്റെ രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. നവാഗതരായ ശ്രീജിത്ത്, ബിബിൻ എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ ടീസർ, ട്രൈലെർ എന്നിവ നേരത്തെ പുറത്തു വരികയും സോഷ്യൽ മീഡിയയിൽ സൂപ്പർ ട്രെൻഡിങ് ആയി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ആശീർവാദ് സിനിമാസിന്റെ മ്യൂസിക് ലേബലിൽ പുറത്തു വരുന്ന ആദ്യ ഗാനം എന്ന പ്രത്യേകതയും ഇതിനുണ്ട്. ആശീർവാദ് സിനിമാസിന്റെ തന്നെ ഒഫീഷ്യൽ യൂട്യൂബ് ചാനൽ വഴിയാണ് ഈ ഗാനം റിലീസ് ചെയ്തിരിക്കുന്നത്.
ദീപക് ദേവ് സംഗീതം പകർന്ന, പറയാതെ വന്നെൻ എന്ന വരികളോടെ തുടങ്ങുന്ന ഈ മനോഹരമായ മെലഡി ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാർ- വിനീത് ശ്രീനിവാസൻ ടീം ആണ്. ലക്ഷ്മി ശ്രീകുമാർ ആണ് ഈ ഗാനത്തിന് വേണ്ടി വരികൾ രചിച്ചിരിക്കുന്നത്. മൂന്നു പാട്ടുകൾ ആണ് ഈ ചിത്രത്തിൽ ഉള്ളതെന്ന് ദീപക് ദേവ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ജോൺ കാറ്റാടി, ഈശോ ജോൺ കാറ്റാടി എന്ന പേരിൽ അപ്പനും മകനും ആയാണ് മോഹൻലാൽ, പൃഥ്വിരാജ് ടീം ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. മോഹൻലാലിന്റെ ഭാര്യ ആയി മീന അഭിനയിക്കുമ്പോൾ പൃഥ്വിരാജ് സുകുമാരന്റെ ജോഡി ആയി കല്യാണി പ്രിയദർശൻ ആണ് എത്തിയിരിക്കുന്നത്. ഇവരെ കൂടാതെ ലാലു അലക്സ്, കനിഹ, സൗബിൻ ഷാഹിർ, ഉണ്ണി മുകുന്ദൻ, ജഗദീഷ്, ജാഫർ ഇടുക്കി, മല്ലിക സുകുമാരൻ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ റിലീസ് ആയി ജനുവരി ഇരുപത്തിയാറിനു ആണ് ബ്രോ ഡാഡി സ്ട്രീം ചെയ്യുക.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.