[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഉണ്ണി മുകുന്ദന്റെ മേപ്പടിയാൻ ഇന്ന് മുതൽ; തീയേറ്റർ ലിസ്റ്റ് ഇതാ..!

മലയാളത്തിന്റെ യുവ താരം ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മേപ്പടിയാൻ. ഇന്ന് റിലീസ് ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും ഉണ്ണി മുകുന്ദൻ തന്നെയാണ്. നവാഗത സംവിധായകന്‍ വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം ഉണ്ണി മുകുന്ദന്റെ നിര്‍മ്മാണ സംരഭമായ യുഎംഎഫിന്റെ ആദ്യ ചിത്രമാണ്. ഇതിലെ ഗാനങ്ങൾ ഇതിന്റെ ടീസർ എന്നിവയെല്ലാം മികച്ച ശ്രദ്ധയാണ് നേടിയത്. ഇതിലെ നായക കഥാപാത്രത്തിന് വേണ്ടി ഉണ്ണി മുകുന്ദൻ നടത്തിയ ഫിസിക്കൽ മേക് ഓവർ വലിയ രീതിയിൽ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുത്തിരുന്നു. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ ഈ ചിത്രം കാത്തിരിക്കുന്നതും. കേരളത്തിൽ മികച്ച റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു.

അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മേജര്‍ രവി, നിഷ സാരംഗ്, കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, കുണ്ടറ ജോണി, ആര്യ, കൃഷ്ണപ്രസാദ്, പോളി വല്‍സന്‍, മനോഹരിയമ്മ എന്നിവരും അഭിനയിച്ച ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് അഞ്ജു കുര്യൻ ആണ്. നീൽ ദികുന്ന ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദ് ആണ്. രാഹുൽ സുബ്രമണ്യം ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി ഉണ്ണി മുകുന്ദൻ ആലപിച്ച ഒരു അയ്യപ്പ ഭക്തി ഗാനം മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മോഹൻലാൽ ചിത്രങ്ങളായ ബ്രോ ഡാഡി, 12ത് മാൻ എന്നിവയാണ് ഇത് കഴിഞ്ഞാൽ ഉണ്ണി മുകുന്ദൻ അഭിനയിച്ചു റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

19 mins ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.